Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുൻ മന്ത്രി വി....

മുൻ മന്ത്രി വി. വിശ്വനാഥ മേനോൻ അന്തരിച്ചു

text_fields
bookmark_border
V-Viswanatha-Menon
cancel

കൊ​ച്ചി: മു​ൻ മ​ന്ത്രി​യും എം.​പി​യും സി.​പി.​എം നേ​താ​വു​മാ​യ വി. ​വി​ശ്വ​നാ​ഥ​മേ​നോ​ൻ (92) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 8.30 ഓ​ടെ​യാ​യി​രു​ന്നു അ​ന്ത്യം. വൈ​കീ​ട്ട് എ​റ​ണാ​കു​ളം ര​വി​പു​രം ശ്മ​ശാ​ന​ത്തി​ല്‍ സം​സ്‌​ക​​രി​ച്ചു.

ഭാ​ര്യ: കെ.​പ്ര​ഭാ​വ​തി മേ​നോ​ൻ. മ​ക്ക​ൾ: അ​ഡ്വ. വി ​അ​ജി​ത‌് നാ​രാ​യ​ണ​ൻ (മു​ൻ സീ​നി​യ​ർ ഗ​വ. പ്ലീ​ഡ​ർ), ഡോ. ​വി. മാ​ധ​വ​ച​ന്ദ്ര​ൻ. മ​രു​മ​ക്ക​ൾ: ഡോ. ​ശ്രീ​ജ അ​ജി​ത്‌ (അ​സി. പ്ര​ഫ​സ​ർ, സ​െൻറ് പീ​റ്റേ​ഴ‌്സ‌് കോ​ള​ജ‌്, കോ​ല​ഞ്ചേ​രി), പ്രീ​തി മാ​ധ​വ‌് (അ​സി. പ്ര​ഫ​സ​ർ, എം.​ഇ.​എ​സ‌് കോ​ള​ജ‌്, എ​ട​ത്ത​ല).

അ​ഡ്വ. അ​മ്പാ​ടി നാ​രാ​യ​ണ മേ​നോ​​െൻറ​യും വ​ട​ക്കൂ​ട്ട്​ ല​ക്ഷ്​​മി​ക്കു​ട്ടി​യ​മ്മ​യു​ടെ​യും എ​ട്ടു മ​ക്ക​ളി​ൽ നാ​ലാ​മ​നാ​യി 1927 ജ​നു​വ​രി 15നാ​ണ്​ ജ​നി​ച്ച​ത്. 13ാം വ​യ​സ്സി​ൽ​ത​ന്നെ ക​മ്യൂ​ണി​സ​ത്തി​ൽ ആ​കൃ​ഷ്​​ട​നാ​യി. 1950 ​ഫെ​ബ്രു​വ​രി 28ന്​ ​ഇ​ട​പ്പ​ള്ളി പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ ആ​ക്ര​മ​ണ കേ​സി​ൽ പ്ര​തി​യാ​ക്ക​പ്പെ​ട്ടു. ഡ​ൽ​ഹി​യി​ലെ ഒ​ളി​വു​ജീ​വി​ത​ത്തി​നി​ടെ അ​റ​സ്​​റ്റി​ലാ​യെ​ങ്കി​ലും പ്ര​തി​യ​ല്ലെ​ന്നു​​ക​ണ്ട്​ പി​ന്നീ​ട്​ വി​ട്ട​യ​ച്ചു.1964ൽ ​പാ​ർ​ട്ടി പി​ള​ർ​ന്ന​തോ​ടെ സി.​പി.​എ​മ്മി​ൽ സ​ജീ​വ​മാ​യി. 1960ൽ ​എ​റ​ണാ​കു​ള​ത്ത്​​​ നി​ന്ന്​ നി​യ​മ​സ​ഭ​യി​ലേ​ക്ക്​ മ​ത്സ​രി​ച്ച്​ തോ​റ്റു. 1967ൽ ​എ​റ​ണാ​കു​ള​ത്ത്​ നി​ന്ന്​ ത​ന്നെ​​ ലോ​ക്​​സ​ഭ​യി​ലെ​ത്തി. 1974 മു​ത​ൽ ആ​റു​​വ​ർ​ഷം രാ​ജ്യ​സ​ഭാം​ഗ​മാ​യി​രു​ന്നു. തൃ​പ്പൂ​ണി​ത്തു​റ​യി​ൽ​നി​ന്ന്​ 1987ലാ​ണ്​ ആ​ദ്യ​മാ​യി നി​യ​മ​സ​ഭ​യി​ൽ എ​ത്തി​യ​ത്. തു​ട​ർ​ന്ന്, ഇ.​കെ. നാ​യ​നാ​ർ മ​ന്ത്രി​സ​ഭ​യി​ൽ ധ​ന​മ​ന്ത്രി​യാ​യി.

1991ൽ ​എ​റ​ണാ​കു​ള​ത്തും 1996ൽ​ ​മു​കു​ന്ദ​പു​ര​ത്തും നി​ന്ന്​ ലോ​ക്​​സ​ഭ​യി​ലേ​ക്ക്​ മ​ത്സ​രി​ച്ച്​ തോ​റ്റു. ക്ര​മേ​ണ, പാ​ർ​ട്ടി​യു​മാ​യി അ​ക​ന്ന വി​ശ്വ​നാ​ഥ​മേ​നോ​ൻ 2003ൽ ​എ​റ​ണാ​കു​ളം ലോ​ക്​​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി.​പി.​എം വി​മ​ത സ്​​ഥാ​നാ​ർ​ഥി​യാ​യി. ബി.​ജെ.​പി പി​ന്തു​ണ​ക്കു​ക​യും ചെ​യ്​​തു. ‘കാ​ല​ത്തി​നൊ​പ്പം മാ​യാ​ത്ത ഒാ​ർ​മ​ക​ൾ’ ആ​ണ് ആ​ത്​​മ​ക​ഥ. കൂ​ടാ​തെ, ഗാ​ന്ധി​യു​ടെ പീ​ഡാ​നു​ഭ​വ​ങ്ങ​ൾ (നാ​ട​ക വി​വ​ർ​ത്ത​നം), മ​റു​വാ​ക്ക‌് (ലേ​ഖ​ന സ​മാ​ഹാ​രം) എ​ന്നി​വ​യും ര​ചി​ച്ചു. 1997ൽ ​പു​റ​ത്തി​റ​ങ്ങി​യ ‘ന​ഗ​ര​പു​രാ​ണം’ സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsfinance ministerformer ministermalayalam newsV Viswanatha Menon
News Summary - Former Minister V Viswanath Menon Died - Kerala News
Next Story