Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുൻ മന്ത്രി ടി.യു....

മുൻ മന്ത്രി ടി.യു. കുരുവിള അന്തരിച്ചു

text_fields
bookmark_border
മുൻ മന്ത്രി ടി.യു. കുരുവിള അന്തരിച്ചു
cancel

കോതമംഗലം: മുൻ മന്ത്രിയും കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് ഡെപ്യൂട്ടി ചെയർമാനുമായ ടി.യു. കുരുവിള അന്തരിച്ചു. 90 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അന്ത്യം. ശ്വാസതടസ്സം അടക്കമുള്ള പ്രശ്നങ്ങളെത്തുടർന്ന് മേയ് 12നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

1936 ആഗസ്റ്റ് 13ന് കോതമംഗലം ഊഞ്ഞപ്പാറയിൽ തോമ്പ്രയിൽ ടി.ഒ. ഉതുപ്പ്-മറിയം ദമ്പതികളുടെ മകനായാണ് ജനനം. സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ നേടിയ കുരുവിള രാഷ്ട്രീയത്തിന് പുറമെ, കൃഷി, വ്യാപാരം എന്നീ മേഖലകളിലും സാമൂഹിക, സഭാ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. 1964 മുതൽ ’78 വരെ കീരമ്പാറ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കീരമ്പാറ സർവിസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് (1966-1970), കോതമംഗലം ബ്ലോക്ക് ഡെവലപ്മെന്റ് കമ്മിറ്റി ചെയർമാൻ (1970-1978), കേരള പ്ലാന്റേഷൻ കോർപറേഷൻ ചെയർമാൻ (1982-1987) എന്നീ ചുമതകലളും വഹിച്ചു. 1996 മുതൽ 2001 വരെ സംസ്ഥാന ഹൗസിങ് ബോർഡ് ചെയർമാനായി.

കേരള കോൺഗ്രസ് സംസ്ഥാന ട്രഷറർ, സംസ്ഥാന സെക്രട്ടറി, വൈസ് ചെയർമാൻ, സംസ്ഥാന കോഓർഡിനേറ്റർ, യു.ഡി.എഫ് എറണാകുളം ജില്ല ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. കോതമംഗലം നിയോജക മണ്ഡലത്തിൽ നിന്ന് 2006ൽ എൽ.ഡി.എഫ് സ്ഥാനാർഥിയായും 2011ൽ യു.ഡി.എഫ് സ്ഥാനാർഥിയായും മത്സരിച്ച് വിജയിച്ചു. വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രിയായിരുന്ന പി.ജെ. ജോസഫ് 2006 നവംബറിൽ വിമാനയാത്ര വിവാദത്തെത്തുടർന്ന് രാജിവെച്ചപ്പോൾ പകരം മന്ത്രിയായത് കുരുവിളയാണ്. എന്നാൽ, ഇദ്ദേഹവും കുടുംബാംഗങ്ങളും നടത്തിയ ഭൂമി ഇടപാടിൽ ക്രമക്കേടുണ്ടെന്ന ഇടുക്കി കലക്ടറുടെ റിപ്പോർട്ടിനെത്തുടർന്ന് 2007 സെപ്റ്റംബർ രണ്ടിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നു.

കുരുവിളക്കെതിരായ കേസിൽ തെളിവില്ലെന്ന് 2008 മേയ് 15ന് പൊലീസ് കോടതിയെ അറിയിച്ചു. 2016ൽ കോതമംഗലത്ത് മത്സരിച്ചെങ്കിലും എൽ.ഡി.എഫിലെ ആന്‍റണി ജോണിനോട് പരാജയപ്പെട്ടു. സിറിയൻ ഓർത്തഡോക്സ് സഭ ലേ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. സഭക്കും സമൂഹത്തിനും നൽകിയ സേവനങ്ങൾ പരിഗണിച്ച് യാക്കോബായ സഭയുടെ അന്ത്യോഖ്യ പാത്രിയാർക്കീസ് ബാവ ഷെവലിയർ, മോർ അഫ്രേം മെഡൽ, കമാൻഡർ, ബാർ എഥോ ഷാറിറോ (സഭയുടെ സത്യപുത്രൻ) എന്നീ ബഹുമതികൾ നൽകി ആദരിച്ചു.

ലണ്ടനിലെ സൗത്ത് ഈസ്റ്റേൺ യൂനിവേഴ്സിറ്റിയിൽ നിന്ന് ഓണററി ഡി.ലിറ്റ് ബിരുദവും ലഭിച്ചു. ഭാര്യ: ഊഞ്ഞാപ്പാറ കല്ലുങ്കൽ കുടുംബാംഗം ചിന്നമ്മ. മക്കൾ: റീന, ഡോ. രേണു, റെമി, ഡോ. രേഖ, എൽദോ. മരുമക്കൾ: ഡോ. പോൾ ജേക്കബ്, പരേതനായ പൗവ്വൽസ് കുര്യൻ, തോമസ് മുത്തൂറ്റ്, പരേതനായ സുദീപ് തോമസ് ജോൺ, റിതിക അസറിയ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuruvilaFormer Minister T.U. Kuruvila
News Summary - Former Minister T.U. Kuruvila passes away
Next Story