Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുൻ മന്ത്രി പി.കെ....

മുൻ മന്ത്രി പി.കെ. വേലായുധ​െൻറ ഭാര്യക്ക് നഗരസഭയുടെ ഫ്ലാറ്റ് നൽകും

text_fields
bookmark_border
municipal flat,Former minister P.K. Velayudhas wife
cancel

തി​രു​വ​ന​ന്ത​പു​രം: മു​ൻ സാ​മൂ​ഹി​ക​ക്ഷേ​മ മ​ന്ത്രി​യാ​യി​രു​ന്ന അ​ന്ത​രി​ച്ച പി.​കെ. വേ​ലാ​യു​ധ​െൻറ ഭാ​ര്യ ഗി​രി​ജ വേ​ലാ​യു​ധ​ന് ഫ്ലാ​റ്റ് ന​ൽ​കാ​ൻ ന​ഗ​ര​സ​ഭ തീ​രു​മാ​നം. മേ​യ​ർ കെ. ​ശ്രീ​കു​മാ​റി​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് വ​ഴി ചേ​ർ​ന്ന ന​ഗ​ര​സ​ഭ കൗ​ൺ​സി​ലി​ലാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്.

സ്വ​ന്ത​മാ​യി വീ​ടോ സ്ഥ​ല​മോ ഇ​ല്ലെ​ന്ന് കാ​ണി​ച്ച് ഗി​രി​ജ വേ​ലാ​യു​ധ​ൻ വ​കു​പ്പ് മ​ന്ത്രി​യാ​യ എ.​കെ. ബാ​ല​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് മ​ന്ത്രി​യു​ടെ അ​ഭ്യ​ർ​ഥ​ന​യെ തു​ട​ർ​ന്നാ​ണ് ന​ഗ​ര​സ​ഭ​യു​ടെ ക​ല്ല​ടി മു​ഖ​ത്തെ ഭ​വ​ന സ​മു​ച്ച​യ​ത്തി​ൽ ഒ​ഴി​വു​ണ്ടാ​യി​രു​ന്ന ഫ്ലാ​റ്റ് ഗി​രി​ജ വേ​ലാ​യു​ധ​ന് അ​നു​വ​ദി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് മേ​യ​ർ കെ. ​ശ്രീ​കു​മാ​ർ പ​റ​ഞ്ഞു.

ഇ​പ്പോ​ൾ കാ​ക്കാം​മൂ​ല​യി​ലു​ള്ള കൂ​ട്ടു​കാ​രി​യു​ടെ വീ​ട്ടി​ൽ പേ​യി​ങ് ഗെ​സ്​​റ്റാ​യി താ​മ​സി​ക്കു​ക​യാ​ണ് മു​ൻ​മ​ന്ത്രി​യു​ടെ ഭാ​ര്യ. പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി വാ​ട​ക വീ​ടു​ക​ൾ മാ​റി​മാ​റി താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. അ​തി​നൊ​രു അ​വ​സാ​ന​മു​ണ്ടാ​വു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്​ ഗി​രി​ജ വേ​ലാ​യു​ധ​ൻ പ​റ​ഞ്ഞു. കെ. ​ക​രു​ണാ​ക​ര​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള 1982-1987 കാ​ല​ത്തെ മ​ന്ത്രി​സ​ഭ​യി​ൽ സാ​മൂ​ഹി​ക ക്ഷേ​മ മ​ന്ത്രി​യാ​യി​രു​ന്നു പി.​കെ. വേ​ലാ​യു​ധ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Former ministerP.K. Velayudhanmunicipal flat
News Summary - Former minister P.K. Velayudhan's wife -will be given a municipal flat
Next Story