Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകടവൂർ ശിവദാസൻ ഇനി

കടവൂർ ശിവദാസൻ ഇനി ഒാർമ

text_fields
bookmark_border
കടവൂർ ശിവദാസൻ ഇനി ഒാർമ
cancel

കൊല്ലം: മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ കടവൂർ ശിവദാസൻ (87) ഇനി ഒാർമ. ശാരീരിക അവശതകളെ തുടർന്ന് ഏറെക് കാലമായി കൊല്ലം ആനന്ദവല്ലീശ്വരത്തെ വസതിയായ ‘മിനി സദനിൽ’ വിശ്രമത്തിലായിരുന്ന അദ്ദേഹത്തി​െൻറ അന്ത്യം വെള്ളിയ ാഴ്ച പുലർച്ച 4.50ന്​ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു. ന്യൂമോണിയ ബാധിച്ച്​ അവശനിലയിലായ അദ്ദേഹത ്തെ നാലുദിവസം മുമ്പാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. രാവിലെ 10ന്​ കൊല്ല​െത്തത്തിച്ച മൃതദേഹം ഡി.സി.സി ആസ്​ഥ ാനത്തും ആനന്ദവല്ലീശ്വരത്തെ വസതിയിലും ​െപാതുദർശനത്തിന്​ ​െവച്ചശേഷം വൈകീട്ട്​ നാലിന്​ പൂർണ ഒൗദ്യോഗിക ബഹുമത ികളോടെ മുളങ്കാടകം ശ്മശാനത്തിൽ സംസ്കരിച്ചു.

1981 ഡിസംബർ മുതൽ 2004 ആഗസ്​റ്റ്​ വരെ വിവിധ കാലയളവിൽ കെ. കരുണാകരൻ, എ.കെ. ആൻറണി മന്ത്രിസഭകളിൽ നാലുതവണ അംഗമായിരുന്ന കടവൂർ ശിവദാസൻ തൊഴിൽ, എക്സൈസ്, വനം, ഗ്രാമവികസനം, വൈദ്യുതി, ആരോഗ്യം തുടങ്ങിയ​ വകുപ്പുകൾ കൈകാര്യം െചയ്തു. മന്ത്രിസ്ഥാനം ഒഴിഞ്ഞശേഷം കൊല്ലം ഡി.സി.സി അധ്യക്ഷനായി പ്രവർത്തിച്ചിട്ടുണ്ട്​. കെ.പി.സി.സി ജന.സെക്രട്ടറി, എ.െഎ.സി.സി അംഗം, കെ.പി.സി.സി നിർവാഹക സമിതിഅംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.

ആർ.എസ്.പിയുടെ വിദ്യാർഥി വിഭാഗമായ പി.എസ്.യുവിലൂടെ രാഷ്​ട്രീയത്തിൽ പ്രവേശിച്ച കടവൂർ കൊല്ലം ബാറിലെ മുഴുവൻ സമയ അഭിഭാഷകനായും പ്രവർത്തിച്ചിട്ടുണ്ട്​. 1975ൽ യു.ടി.യു.സി ജനറൽ സെക്രട്ടറിയായി. 1980ൽ കൊല്ലം മണ്ഡലത്തിൽനിന്ന് ആർ.എസ്.പി സ്ഥാനാർഥിയായി മത്സരിച്ചാണ് ആദ്യമായി നിയമസഭയിലെത്തിയത്. 1982, 91 നിയമസഭ തെരഞ്ഞെടുപ്പുകളിലും കൊല്ലത്തുനിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2001ൽ കുണ്ടറയിൽ മത്സരിച്ച് വീണ്ടും നിയമസഭയിെലത്തി.

1987ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ ആർ.എസ്.പി ബന്ധം ഉപേക്ഷിച്ച് കോൺഗ്രസിൽ സജീവമായ കടവൂർ പാർട്ടിയിൽ കെ. കരുണാകര​​െൻറ വിശ്വസ്തനായിരുന്നു. 2005ൽ കരുണാകരൻ കോൺഗ്രസ് വിട്ടപ്പോൾ ഒപ്പം പോകാതെ പാർട്ടിയിൽതന്നെ ഉറച്ചുനിന്നു. 2006ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കുണ്ടറയിൽ എം.എ. ബേബിയോട് പരാജയപ്പെട്ട ശേഷം തെരഞ്ഞെടുപ്പ് രാഷ്​ട്രീയത്തോട് വിടചൊല്ലി. കൊല്ലം കടവൂർ ശ്രീമംഗലത്ത് എം. കേശവൻ-ലക്ഷ്മി ദമ്പതികളുടെ മകനായി 1932 മാർച്ച് 11ന് ജനിച്ച കടവൂർ ശിവദാസൻ തേവള്ളി ഗവ. ഹൈസ്കൂൾ, കൊല്ലം എസ്.എൻ കോളജ്, എറണാകുളം ലോ കോളജ് എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം പൂർത്തീകരിച്ചത്.

സാമ്പത്തിക ശാസ്​ത്രത്തിലും നിയമത്തിലും ബിരുദധാരിയാണ്​. സംസ്കൃതത്തിലും തൊഴിൽ നിയമത്തിലും അഗാധ പാണ്ഡിത്യത്തി​െൻറ ഉടമയുമായിരുന്നു. റിട്ട. ഗവ. ഹൈസ്​കൂൾ ഹെഡ്​മിസ്​ട്രസ്​ പരേതയായ ആർ. വിജയമ്മയാണ് ഭാര്യ. മക്കൾ: ഡോ. മിനി, ഷാജി (എൻജിനീയർ). മരുമക്കൾ: പ്രേംകുമാർ( െഎ.എസ്.ആർ.ഒ പ്രൊജക്ട് ഡയറക്ടർ), ബിന്ദു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rspkerala newsCongress leaderKadavoor Sivadasan
News Summary - Former Minister Kadavur Sivadasan passed away- Kerala news
Next Story