Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുൻ മന്ത്രി സി.എൻ. ബാലകൃഷ്ണനെതിരെ തൃശൂർ നഗരത്തിൽ വ്യാപക പോസ്​റ്ററുകൾ

text_fields
bookmark_border
മുൻ മന്ത്രി സി.എൻ.  ബാലകൃഷ്ണനെതിരെ തൃശൂർ നഗരത്തിൽ വ്യാപക പോസ്​റ്ററുകൾ
cancel

തൃശൂർ: മുൻ മന്ത്രി സി.എൻ.  ബാലകൃഷ്ണനെതിരെ തൃശൂർ നഗരത്തിൽ വ്യാപകമായി പോസ്റ്ററുകൾ. ബാലകൃഷ്ണൻ കോൺഗ്രസിന്റെ ശാപമെന്നും മകളെ മേയറാക്കാൻ ഗാന്ധി ഘാതകരുമായി കൂട്ടുകൂടാൻ ശ്രമിക്കുന്നുവെന്നും ആക്ഷേപിക്കുന്ന പോസ്റ്റർ ജനാധിപത്യ ഐ ഗ്രൂപ്പിന്റെ പേരിലാണ്. വിജയത്തിന്റെ കൊടുമുടി കയറിയെന്ന് തോന്നിയാൽ പിന്നെ നേതാക്കൾ സ്വയം വിരമിക്കണമെന്ന എ കെ. ആന്റണിയുടെ വാക്കുകളും പോസ്റ്ററിലുണ്ട്​.

ഡി.സി.സി പ്രസിഡന്റാവാൻ സി.എൻ. സമ്മർദ്ദം ചെലുത്തുന്നുവെന്ന വാർത്തകൾക്കിടക്കാണ് പോസ്റ്ററുകൾ നിരന്നത്. സി.എൻ ഐ ഗ്രൂപ്പുകാരനാണ്. എന്നാൽ തൃശൂരിൽ ഐ ഗ്രൂപ്പ് ഇപ്പോൾ മൂന്നായിരിക്കുകയാണ്. സി.എൻ ഇന്ന് സ്വന്തം പക്ഷത്തിന്റെ യോഗം വിളിച്ചിരുന്നെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് മാറ്റിവെച്ചു  സി. എൻ അധികാര മോഹിയാണെന്നും ഒറ്റപ്പെടുത്തണമെന്നും പോസ്റ്ററിൽ ആഹ്വാനമുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - former minister cn balakrisnhan,
Next Story