Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരുവന്നൂർ സഹ. ബാങ്ക്​...

കരുവന്നൂർ സഹ. ബാങ്ക്​ തട്ടിപ്പ്​: സി.ബി.ഐ, ഇ.ഡി അന്വേഷണം ആവശ്യപ്പെട്ട് മുൻ ജീവനക്കാരൻ

text_fields
bookmark_border
Karuvannur Bank
cancel

കൊച്ചി: കരുവന്നൂർ സർവിസ് സഹകരണ ബാങ്ക്​ തട്ടിപ്പ്​ കേസിൽ സി.ബി.ഐയുടെയും എൻഫോഴ്‌സ്‌മെൻറ്​ ഡയറക്‌ടറേറ്റി​​െൻറയും (ഇ.ഡി) അന്വേഷണം ആവശ്യപ്പെട്ട് മുൻ ജീവനക്കാര​െൻറ ഹരജി. ബാങ്ക്​ ഭരണസമിതിയംഗങ്ങൾ ചേർന്ന് സാധാരണക്കാരുടെ നിക്ഷേപത്തിൽനിന്നാണ്​ 300 കോടിയിലേറെ തട്ടിയെടുത്ത്​ റിയൽ എസ്​റ്റേറ്റ് ഉൾപ്പെടെയുള്ള മേഖലകളിൽ നിക്ഷേപിച്ചെന്നും അനധികൃതമായി സ്വത്ത് സമ്പാദിക്കാൻ ഇത്​ വിനിയോഗിച്ചെന്നും ആരോപിച്ച്​ തൃശൂർ പൊറത്തശ്ശേരി സ്വദേശി എം.വി സുരേഷാണ്​ കോടതിയെ സമീപിച്ചിരിക്കുന്നത്​.

പ്രതികൾക്ക് ഭരണത്തിലുള്ള ഇടതുമുന്നണിയുമായി ബന്ധമുള്ളതിനാൽ പൊലീസ് അന്വേഷണം അട്ടിമറിക്കാനിടയുണ്ട്​. ക്രമക്കേടുകൾ മൂടിവെക്കാൻ ശ്രമം നടക്കും എന്നതിനാൽ ഹൈകോടതി ഇടപെടണമെന്നാണ് ഹരജിയിലെ ആവശ്യം.

സീനിയർ അക്കൗണ്ടൻറായിരുന്ന ഹരജിക്കാര​െന തട്ടിപ്പ്​ സംബന്ധിച്ച്​ പരാതി നൽകിയതി​െൻറ പേരിൽ രണ്ടു വർഷം മുമ്പ് നടപടിയെടുത്ത് പുറത്തുനിർത്തിയിരിക്കുകയാണെന്നാണ്​ ഹരജിയിൽ പറയുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karuvannur Bank Scam
News Summary - Former employee demands CBI, ED probe in Karuvannur Bank scam
Next Story