മുൻ ഡിവൈ.എസ്.പി പി. സുകുമാരൻ ബി.ജെ.പിയിൽ
text_fieldsകണ്ണൂർ: റിട്ട. ഡിവൈ.എസ്.പി പി. സുകുമാരൻ ബി.ജെ.പിയിൽ ചേർന്നു. കണ്ണൂർ ജില്ല കമ്മിറ്റി ഓഫിസിൽ നടന്ന ചടങ്ങിൽ ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ അംഗത്വം നൽകി.
സി.പി.എം നേതാക്കളായ പി. ജയരാജനും ടി.വി. രാജേഷും പ്രതികളായ ഷുക്കൂർ വധക്കേസ്, കാരായി രാജനും കാരായി ചന്ദ്രശേഖരനും പ്രതികളായ ഫസൽ വധക്കേസ് തുടങ്ങിയ നിരവധി കേസുകൾ അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥനാണ് പി. സുകുമാരൻ. മടിക്കൈ ബങ്കളം സ്വദേശിയായ ഇദ്ദേഹം നിലവിൽ കണ്ണൂരിലാണ് താമസം. ബി.ജെ.പി സംസ്ഥാന സെക്രട്ടറി ശ്രീകാന്ത്, ജില്ല പ്രസിഡന്റ് എൻ. ഹരിദാസ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

