Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അസി. കമീഷണർ പൊട്ടിത്തെറിച്ചു; പൊലീസിനെതിരെ മുൻ ഡി.ജി.പി ആർ.ശ്രീലേഖ

text_fields
bookmark_border
sreelekha
cancel

തിരുവനന്തപുരം: കേരള പൊലീസിനെതിരെ പരാതിയുമായി മുൻ ഡി.ജി.പി ആർ.ശ്രീലേഖ. ഒരു വീട്ടമ്മയുടെ പരാതിയെക്കുറിച്ച് അറിയിക്കാൻ പൊലീസിനെ ബന്ധപ്പെട്ടപ്പോൾ വളരെ മോശം അനുഭവമാണ് തനിക്കുണ്ടായതെന്ന് അവർ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ശ്രീലേഖ പൊലീസിൽ നിന്നും തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് എഴുതിയിരിക്കുന്നത്.

വലിയതുറ പോലീസ് സ്റ്റേഷൻ, വനിതാ സെൽ മറ്റു ചില പോലീസ് ഓഫീസുകൾെന്നിവരിൽ നിന്നെല്ലാം നീതി കിട്ടാതായതോടെയാണ് സ്ത്രീ തന്നെ സമീപിച്ചത്. ഇതേക്കുറിച്ച് പറയാനായി വിളിച്ചപ്പോള്ഡ ശംഖുമുഖം എ.സി.പി തന്നോട് ഫോണിലൂടെ പൊട്ടിത്തെറിച്ചെന്നും ശ്രീലേഖ ഫേസ്ബുക്കിൽ കുറിച്ചു. ഇങ്ങനെയുള്ള സ്ത്രീകൾ പറയുന്ന കഥകൾ കേട്ട് തന്നെ പോലെയുള്ള ഉദ്യോ​ഗസ്ഥരെ വിളിക്കരുതെന്ന് എ.സി.പി എന്നോട് ആവശ്യപ്പെട്ടതായും ശ്രീലേഖ പറഞ്ഞു.

ഒരു മുൻഡി.ജി.പിയുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരുടെ അവസ്ഥയെന്തായിരിക്കുമെന്നും ശ്രീലേഖ ചോദിക്കുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Former DGP R Sreelekha against police
Next Story