Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുൻ ഡി.ജി.പി ഡോ....

മുൻ ഡി.ജി.പി ഡോ. പി.ജെ. അലക്സാണ്ടർ അന്തരിച്ചു

text_fields
bookmark_border
pj alexander
cancel

തിരുവനന്തപുരം: മുൻ സംസ്ഥാന പൊലീസ് മേധാവി ഡോ. പി.ജെ. അലക്സാണ്ടർ അന്തരിച്ചു. 89 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് അന്ത്യം. മൃതദേഹം കവടിയാറിലുള്ള വസതിയിൽ.

1960 ബാച്ചിലെ ഉദ്യോഗസ്ഥനായിരുന്നു. കേരള സർവകലാശാലയിൽ അധ്യാപകനായിരിക്കേയാണ് ​ഐ.പി.എസ് നേടിയത്. കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ വിവിധ ജില്ലകളിൽ പൊലീസ് മേധാവിയായി സേവനമനുഷ്ഠിച്ചിരുന്നു. ക്രൈം എ.ജി, ഐം.എം.ജി ഡയറക്ടർ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു.

വിരമിച്ച​ ശേഷം പൊലീസ് പരിഷ്‍കരണങ്ങളെ സംബന്ധിച്ച് എഴുതുകയും ​പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തിരുന്നു. ഇതിനിടെ നാലു പുസ്തകങ്ങളും രചിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. വിദേശത്തുള്ള മകൾ നാട്ടിലെത്തിയ ശേഷമായിരിക്കും സംസ്കാരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Death Newsformer DGPPJ Alexander
News Summary - former dgp dr pj alexander passes away
Next Story