Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രമേശ് ചെന്നിത്തലയുടെ ഉപദേഷ്ടാവായി മുൻ ഡി.ജി.പി എ. ഹേമചന്ദ്രനെ നിയമിച്ചു

text_fields
bookmark_border
Former DGP A. Hemachandran
cancel
camera_alt

മുൻ ഡി.ജി.പി എ. ഹേമചന്ദ്രൻ 

തിരുവനന്തപുരം: മുൻ ഡി.ജി.പി എ. ഹേമചന്ദ്രനെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഉപദേഷ്ടാവായി നിയമിച്ചു. പ്രതിഫലം വാങ്ങാതെയാണ് അദ്ദേഹം സേവനം നൽകുന്നത്. പൊലീസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മന്ത്രിക്കാവശ്യമായ ഉപദേശങ്ങൾ നൽകുകയാണ് പ്രധാന ദൗത്യം. 1986 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ഹേമചന്ദ്രൻ 2020 മേയിലാണ് സർവീസിൽ നിന്ന് വിരമിച്ചത്.

അതേസമയം, പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷിനെ മുഖ്യമന്ത്രിയുടെ ഓഫിസർ ഓൺ സ്‌പെഷൽ ഡ്യൂട്ടിയായും (ഒ.എസ്.സി) നിയമിച്ചു. 2015 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ്. ഇതോടൊപ്പം മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രൈവറ്റ് സെക്രട്ടറിയായി തിരുവനന്തപുരം മണ്ണന്തല സ്വദേശിയായ കെ. അനിൽകുമാറിനെയും നിയമിച്ചു. പ്രതിപക്ഷ നേതാവായിരുന്നപ്പോഴും സതീശന്റെ പ്രൈവറ്റ് സെക്രട്ടറി അനിൽകുമാറായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Former DGP A. Hemachandran apointed as a advisor to Ramesh Chennithala
Next Story