Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുന്‍ ഡെപ്യൂട്ടി...

മുന്‍ ഡെപ്യൂട്ടി കലക്ടർ എൻ. റംല കുഴഞ്ഞു വീണു മരിച്ചു

text_fields
bookmark_border
N Ramla
cancel

കൊയിലാണ്ടി: മുന്‍ കൊയിലാണ്ടി തഹസിൽദാറും കോഴിക്കോട് ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടറുമായിരുന്ന കൊയിലാണ്ടി നടേരി ഒറ്റക്കണ്ടം എ.ജി പാലസ് നെല്ല്യാടി വീട്ടില്‍ എൻ. റംല (58) കുഴഞ്ഞുവീണു മരിച്ചു.

സിവിൽ സ്റ്റേഷനിൽ നിന്ന് തിരിച്ചു വരുന്ന വഴി കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലാണ് കുഴഞ്ഞ് വീണത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോഴിക്കോട് ദുരന്തനിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടറായിരിക്കെയാണ് വിരമിച്ചത്.

ഭര്‍ത്താവ്: അബ്ബാസ് (കൊയിലാണ്ടി പന്തലായനി ജി.എം.എൽ.പി റിട്ട. പ്രധാന അധ്യാപകൻ). മക്കൾ: ഡോ. ഷേഖ ഷെറിൻ (അമേരിക്ക), നവീത് ഷെഹിൻ. മരുമകൻ: ഇസ്ഹാക് (എൻജിനിയർ). പിതാവ്: ഖാൻ. മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: ബാദുഷ, ഖൈറുന്നിസ, ഖാദർ, ഹമീദ്, സലിം.

Show Full Article
TAGS:N RamlaFormer Deputy Collector
News Summary - Former Deputy Collector N. Ramla collapsed and died
Next Story