സി.പി.എം മുൻ എം.എൽ.എ എസ്.രാജേന്ദ്രൻ ബി.ജെ.പിയിലേക്ക്; രാജീവ് ചന്ദ്രശേഖറുമായി ചർച്ച നടത്തി`
text_fieldsതിരുവനന്തപുരം: സി.പി.എം ദേവികുളം മുൻ എം.എൽ.എ എസ്.രാജേന്ദ്രൻ ബി.ജെ.പിയിലേക്ക്. ഇതിന്റെ ഭാഗമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി രാജേന്ദ്രൻ ചർച്ച നടത്തി. രാജീവ് ചന്ദ്രശേഖറിന് മുന്നിൽ രാജേന്ദ്രൻ ചില ഡിമാൻഡുകൾ മുന്നോട്ടുവെച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ബി.ജെ.പി സംസ്ഥാനനേതൃത്വവുമായി നടത്തിയ ചർച്ചയിൽ താൻ സംതൃപ്തനാണ്. തന്റെ ആവശ്യങ്ങൾ ബി.ജെ.പി സംസ്ഥാന നേതൃത്വം കേന്ദ്രനേതൃത്വത്തെ അറിയിക്കും. അവർ കൂടി തീരുമാനമെടുത്താൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് എസ്.രാജേന്ദ്രൻ പറഞ്ഞു.
വനസംരക്ഷണനിയമത്തിലെ കാതലായ മാറ്റങ്ങൾ, വന്യജീവി പ്രശ്നം പരിഹരിക്കാം, ലയങ്ങളുടെ പുനരുദ്ധാരണം നടത്തണം, മൂന്നാർ ഫ്ലൈ ഓഫവർ ഉൾപ്പടെയുള്ള ഇടുക്കിയുടെ അടിസ്ഥാന സൗകര്യവികസനം ഉറപ്പാക്കുന്നതിനുള്ള നടപടികൾ എന്നിവ കേന്ദ്രസർക്കാർ ഇടപെട്ട് നടപ്പാക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
ഇതിനോടെല്ലാം ബി.ജെ.പി നേതൃത്വം അനുകൂലമായി പ്രതികരിച്ചുവെന്നും കേന്ദ്രസർക്കാറുമായി സംസാരിച്ചതിന് ശേഷം അന്തിമ തീരുമാനം അറിയിക്കാമെന്ന് രാജേന്ദ്രനോട് പറഞ്ഞുവെന്നുമാണ് റിപ്പോർട്ടുകൾ. 2006 മുതൽ 2021 വരെ തുടർച്ചയായി മൂന്നു തവണ സിപിഎം എം.എൽ.എയായിരുന്നു രാജേന്ദ്രൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

