സി.പി.എം മുൻ ലോക്കൽ സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; നേതാക്കളുടെ ഭീഷണിയെന്ന് സൂചന
text_fieldsകോന്നി: സി.പി.എം നേതാക്കളുടെ ഭീഷണിയെ തുടർന്ന് സി.പി എം. മുൻ ലോക്കൽ സെക്രട്ടറി തൂങ്ങി മരിച്ചു. കോന്നി വട്ടക്കാവ് ചരിവുകാലായിൽ ഓമനകുട്ടനാണ് ഇന്ന് രാവിലെ വീടിനോട് ചേർന്ന ഷെഡിൽ തൂങ്ങി മരിച്ചത്.
ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കോന്നി പഞ്ചായത്ത് പതിമൂന്നാം വാർഡിൽ ഇടതു മുന്നണി സ്ഥാനാർത്ഥിയുടെ പരാജയത്തിന് കാരണം ഓമനകുട്ടനാണെന്ന് ആരോപിച്ച് സി.പി.എം. നേതാക്കളുടെ ഭാഗത്ത് നിന്ന് നിരന്തരം ഭീഷണി ഉണ്ടായിരുന്നായി ബന്ധുക്കൾ പറയുന്നു.
ഇക്കഴിഞ്ഞ ദിവസം ചില പാർട്ടി പ്രവർത്തകർ ഇദ്ദേഹത്തേ തടഞ്ഞു നിർത്തി മർദിക്കാൻ ശ്രമിക്കുകയും നിന്നെ വെള്ളപുതപ്പിച്ച് കിടത്തുമെന്ന് ഭീഷണിയും മുഴക്കിയിരുന്നു. ഇത് മാനസികമായി ഓമനകുട്ടനേ തളർത്തിയതോടെയാണ് ഓമനക്കുട്ടൻ ആത്മഹത്യ ചെയ്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

