കൊയിലാണ്ടിയിൽ യു.ഡി.എഫുമായി ചേര്‍ന്ന് സി.പി.എം മുന്‍ ഏരിയാ സെക്രട്ടറി രക്ഷാധികാരിയായ സംഘടന
text_fieldsഎൻ.വി ബാലകൃഷ്ണൻ
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ കൊയിലാണ്ടിയിലെ മുൻ സി.പി.എം നേതാവും സാംസ്കാരിക പ്രവർത്തകനുമായ എൻ.വി ബാലകൃഷ്ണൻ നേതൃത്വം നൽകുന്ന സംഘടന യു.ഡി.എഫുമായി സഖ്യം ചേർന്ന് മത്സര രംഗത്തിറങ്ങുന്നു.
മുൻ സി.പി.എം ഏരിയാ സെക്രട്ടറിയും കഴിഞ്ഞ ഏതാനും വർഷങ്ങളായി ടി.വി ചർച്ചകളിലും മറ്റും കടുത്ത സി.പി.എം വിമർശകനുമായി പ്രത്യക്ഷപ്പെടുന്ന എൻ.വി ബാലകൃഷ്ണൻ രക്ഷാധികാരിയായ ‘മാനവികം’ സാംസ്കാരിക സംഘടനയാണ് യു.ഡി.എഫ് പിന്തുണയിൽ കൊയിലാണ്ടി നഗരസഭയിലേക്ക് രണ്ട് സ്ഥാനാർഥികളെ മത്സര രംഗത്തിറക്കുന്നത്.
നഗരസഭയിലെ 28 (വരകുന്ന്), 29 (കുറുവങ്ങാട്) വാര്‍ഡുകളാലാണ് യു.ഡി.എഫ് ബാനറിൽ മാനവികം മത്സരിക്കുന്നത്. മാനവികം സംഘടനയുടെ പ്രസിഡന്റ് ടി.പി. ബീന വരകുന്ന് വാര്‍ഡിലും, ട്രഷറർ എന്‍.വി. മുരളി കുറുവങ്ങാട് വാർഡിലും സ്ഥാനാർഥിയാകും.
കൊയിലാണ്ടി നഗരസഭ മുൻ ചെയർപേഴ്സൺ കെ. ശാന്തയുടെ ഭർത്താവായ എൻ.വി ബാലകൃഷ്ണൻ, സി.പി.എമ്മിലെ വിഭാഗീയതിൽ വി.എസ് അച്ചുതാനന്ദൻ വിഭാഗം നേതാവായിരുന്നു.
കാലങ്ങളായി ഇടതു മുന്നണി ഭരിക്കുന്ന കൊയിലാണ്ടി നഗരസഭയില്‍ എൽ.ഡി.എഫിന് 25 സീറ്റാണ് ഉള്ളത്. പ്രതിപക്ഷത്തുള്ള യു.ഡി.എഫിന് 16 സീറ്റുകളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

