Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുൻ മുഖ്യമന്ത്രിയുടെ...

മുൻ മുഖ്യമന്ത്രിയുടെ വസതിയിലെ റെയ്​ഡ്​ ആദ്യം

text_fields
bookmark_border
മുൻ മുഖ്യമന്ത്രിയുടെ വസതിയിലെ റെയ്​ഡ്​ ആദ്യം
cancel

തി​രു​വ​ന​ന്ത​പ​രും: സം​സ്​​ഥാ​ന​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ഒ​രു മു​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ വീ​ട്ടി​ൽ ഇ.​ഡി റെ​യ്ഡ്​ ഇ​താ​ദ്യം. പി​ണ​റാ​യി​ക്കെ​തി​രെ മു​മ്പും കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ അ​ന്വേ​ഷ​ണ​മു​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും വീ​ട്​ ക​യ​റി​യു​ള്ള റെ​യ്ഡു​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ലാ​വ്ലി​ൻ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് 1995ലെ ​സാ​മ്പ​ത്തി​ക ന​ഷ്ട​ത്തി​ന്‍റെ പേ​രി​ൽ പി​ണ​റാ​യി വി​ജ​യ​നെ​തി​രെ സി.​ബി.​ഐ കേ​സ് വ​ന്ന​പ്പോ​ഴാ​ണ് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഒ​രു പോ​ളി​റ്റ് ബ്യൂ​റോ അം​ഗം പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി നേ​രി​ട്ട​ത്. അ​പ്പോ​ഴും അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​ക​ളി​ൽ റെ​യ്ഡു​ക​ൾ ന​ട​ന്നി​രു​ന്നി​ല്ല.

ഇ​ട​തു​സ​ർ​ക്കാ​ർ ഭ​ര​ണ​കാ​ല​ത്ത് സ്വ​ർ​ണ​ക്ക​ട​ത്ത് വി​വാ​ദം ക​ത്തി​പ്പ​ട​രു​ക​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​ര​നെ ഇ.​ഡി അ​റ​സ്റ്റ്​ ചെ​യ്യു​ക​യും ചെ​യ്തെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ല​ക്ഷ്യം വെ​ക്കാ​തെ നേ​രി​ട്ടു​ള്ള ചോ​ദ്യം ചെ​യ്യ​ലു​ക​ൾ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യ​ത്. 2025 ഡി​സം​ബ​റി​ൽ കി​ഫ്ബി മ​സാ​ല ബോ​ണ്ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫെ​മ ലം​ഘ​ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ഇ.​ഡി മു​ൻ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​നും പി​ണ​റാ​യി വി​ജ​യ​നും കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു​വെ​ങ്കി​ലും അ​വി​ടെ​യും റെ​യ്ഡു​ക​ൾ ന​ട​ന്നി​ല്ല

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opposition leaderresidenceformer chief ministerPinarayi VijayanraidedKerala
News Summary - Raid on former CM's residence first
Next Story