Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുൻ കാലിക്കറ്റ്​ വി.സി അബ്​ദുൽ സലാം തിരൂരിലെ ബി.ജെ.പി സ്​ഥാനാർഥി

text_fields
bookmark_border
m abdul salam bjp
cancel

ന്യൂഡൽഹി: കാലിക്കറ്റ്​ സർവകലാശാലയുടെ മുൻ വൈസ്​ ചാൻസലർ ഡോ. അബ്​ദുൽ സലാം തിരൂരിലെ ബി.ജെ.പി സ്​ഥാനാർഥി. യു.ഡി.എഫ് നോമിനിയായി 2011-15 കാലത്താണ് സലാം കാലിക്കറ്റ് വി.സിയായത്​. 2019 ലാണ് അദ്ദേഹം ബി.ജെ.പിയില്‍ ചേർന്നത്.

അബ്​ദുൽ സലാം വി.സിയായിരുന്ന കാലത്താണ്​ സർവകലാശാലയു​െട ചരിത്രത്തിൽ ഏറ്റവും കൂടുതൽ സമരങ്ങളും വിവാദങ്ങളും അരങ്ങേറിയിരുന്നത്​. വിദ്യാർഥി സംഘടനകൾക്കൊപ്പം അധ്യാപക, സര്‍വീസ് സംഘടനകളും വിവിധ വിഷയങ്ങളില്‍ വി.സിക്കെതിരെ സമരവുമായി രംഗ​ത്തെത്തി.

സലാം വി.സിയായ കാലത്ത്​ ഭാരതീയ വിചാര കേന്ദ്രത്തിന്‍റെ പരിപാടി സർവകലാശാല സെമിനാര്‍ കോംപ്ലക്‌സില്‍ നടത്തിയ സംഭവം വൻ വിവാദമായിരുന്നു.

ഇക്കാലയളവിൽ നിയമന വിവാദവും ഭൂമി വിവാദവും ഉള്‍പ്പടെ നിരവധി ആരോപണങ്ങളും അദ്ദേഹത്തിനെതിരെ ഉയർന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - former calicut university vc m abdul salam bjp candidate in tirur
Next Story