Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രകൃതിവിരുദ്ധ പീഡനം;...

പ്രകൃതിവിരുദ്ധ പീഡനം; ബി.ജെ.പി പഞ്ചായത്ത് മുൻ പ്രസിഡന്റ് അറസ്റ്റിൽ

text_fields
bookmark_border
പ്രകൃതിവിരുദ്ധ പീഡനം; ബി.ജെ.പി  പഞ്ചായത്ത് മുൻ പ്രസിഡന്റ് അറസ്റ്റിൽ
cancel

തിരൂർ: സ്കൂൾ വിദ്യാർഥിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുകയും ചെയ്തയാൾ അറസ്റ്റിൽ. തൃപ്രങ്ങോട് പഴംതോട്ടിൽ ബാലകൃഷ്ണനെ (50) ആണ്​ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്​. ജൂണിലാണ് പ്രതിയുടെ വീട്ടിൽ വെച്ച് വിദ്യാർഥിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്.

സ്കൂൾ അധികൃതരിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത തിരൂർ പൊലീസ് തൃപ്രങ്ങോട് വെച്ച്​ ഇയാളെ പിടികൂടി. മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ബി.ജെ.പി തൃപ്രങ്ങോട് പഞ്ചായത്ത് മുൻ പ്രസിഡന്‍റാണ്​ പ്രതി. തിരൂർ സി.ഐ ജിജോയുടെ നേതൃത്വത്തിൽ സീനിയർ സി.പി.ഒ ഷിജിത്ത്, സി.പി.ഒമാരായ ഉണ്ണിക്കുട്ടൻ, രമ്യ എന്നിവർ ഉൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BJPArrest
News Summary - Former BJP president of panchayat arrested
Next Story