സ്വപ്ന സുരേഷ് വ്യാജ സർട്ടിഫിക്കറ്റ് കേസ്: കുറ്റപത്രം വായിക്കുന്നത് മാറ്റി
text_fieldsതിരുവനന്തപുരം: സ്വപ്ന സുരേഷ് വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി സർക്കാർ വകുപ്പിനു കീഴിലെ സ്ഥാപനത്തിൽ ജോലി നേടിയെന്ന കേസിൽ കുറ്റപത്രം വായിക്കുന്നത് മാറ്റിവെച്ചു. കേസലെ രണ്ടാം പ്രതി സച്ചിൻ ദാസ് കോടതിയിൽ ഹാജരാകാത്തത് കാരണമാണ് കേസ് മാറ്റിയത്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
സ്പേസ് പാർക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകിയെന്നാരോപിച്ച് കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് സ്വപ്ന ഹാജരാകുന്നത്.
2009-11 കാലഘട്ടത്തിൽ പഠനം പൂർത്തിയാക്കിയെന്നാണ് രേഖ. 2017 ലാണ് സ്വപ്നക്ക് ദേവ് എജുക്കേഷൻ ട്രസ്റ്റ് മുഖന സർട്ടിഫിക്കറ്റ് ലഭിച്ചത്. മുൻ പ്രിൻസിപ്പിൽ സെക്രട്ടറി എം. ശിവശങ്കരനാണ് സ്പേസ് പാർക്കിൽ സ്വപ്നക്ക് ജോലി നൽകിയതെന്നാണ് ആരോപണം.

