Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമ​യ​ക്കു​വെ​ടി​യേ​റ്റ...

മ​യ​ക്കു​വെ​ടി​യേ​റ്റ കാ​ട്ടാ​ന​യെ​പ്പോ​ലെ​യാ​ണ് വ​നം മ​ന്ത്രി​യെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

text_fields
bookmark_border
മ​യ​ക്കു​വെ​ടി​യേ​റ്റ കാ​ട്ടാ​ന​യെ​പ്പോ​ലെ​യാ​ണ് വ​നം മ​ന്ത്രി​യെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല
cancel
camera_alt

ര​മേ​ശ് ചെ​ന്നി​ത്ത​ല അ​ജീ​ഷി​ന്റെ വീ​ട് സ​ന്ദ​ർ​ശി​ച്ച് കു​ടും​ബാം​ഗ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ന്നു

മാ​ന​ന്ത​വാ​ടി: മ​യ​ക്കു​വെ​ടി​യേ​റ്റ കാ​ട്ടാ​ന​യെ​പ്പോ​ലെ​യാ​ണ് വ​നം മ​ന്ത്രി​യെ​ന്ന് മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു പേ​ർ മ​രി​ച്ചി​ട്ടും ജി​ല്ല​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന വ​നം മ​ന്ത്രി ജി​ല്ല സ​ന്ദ​ർ​ശി​ക്കാ​തി​രു​ന്ന​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും വ​നം മ​ന്ത്രി രാ​ജി​വെ​ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട അ​ജീ​ഷി​ന്റെ വീ​ട് സ​ന്ദ​ർ​ശി​ച്ച​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മു​ഖ്യ​മ​ന്ത്രി വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ക്കാ​ത്ത​ത് കു​ടും​ബാം​ഗ​ങ്ങ​ളോ​ട് കാ​ണി​ക്കു​ന്ന അ​നാ​ദ​ര​വാ​ണ്. വ​യ​നാ​ട്ടി​ലെ വ​ന്യ​ജീ​വി പ്ര​ശ്ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച് നി​യ​മ​സ​ഭ​യി​ലും മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ലും പെ​ടു​ത്തി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​യ​നാ​ട്ടി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ന്ന​ത് ബോ​ർ​ഡ് മാ​ത്ര​മേ​യു​ള്ളൂ. വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ​ക്ക് മ​തി​യാ​യ ചി​കി​ത്സ കി​ട്ടാ​ത്ത​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ.​എ. ശ​ങ്ക​ര​ൻ, എ.​എം. നി​ഷാ​ന്ത്, ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ, എ​ച്ച്.​ബി. പ്ര​ദീ​പ് മാ​സ്റ്റ​ർ, ഉ​ഷ വി​ജ​യ​ൻ, വി​നോ​ദ് തോ​ട്ട​ത്തി​ൽ എ​ന്നി​വ​രും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh ChennithalaWayanad NewsForest Minister
News Summary - Forest-Minister-Ramesh-Chennithala
Next Story