പുത്തൂർ പാർക്കിലെ മാനുകളുടെ മരണം; സുരക്ഷാവീഴ്ച സമ്മതിച്ച് വനം മന്ത്രി
text_fieldsപുത്തൂർ: പുത്തൂർ സുവോളജിക്കൽ പാർക്കിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ 10 മാനുകൾ ചത്ത സംഭവത്തിൽ സുരക്ഷാവീഴ്ച സംഭവിച്ചതായി സമ്മതിച്ച് വനം മന്ത്രി എ.കെ. ശശീന്ദ്രൻ. വാച്ചർമാർക്ക് വീഴ്ച സംഭവിച്ചായും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
സംഭവത്തിൽ രണ്ടു ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്. മാനുകൾ കൂട്ടിൽ കയറിയിട്ടുണ്ടോയെന്നതടക്കം ഉറപ്പാക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ട്. സുവോളജിക്കൽ പാർക്കിൽ മൃഗങ്ങൾ പുറത്തുപോകാനും അകത്തുവരാനും സാധിക്കാത്തവിധത്തിലുള്ള കനത്ത സുരക്ഷാനടപടികൾ വേണ്ടിവരുമെന്നാണ് കണ്ടെത്തിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

