Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘വനവാസം’:...

‘വനവാസം’: ആത്മവിശ്വാസത്തിന്റെ മുദ്രാവാക്യം

text_fields
bookmark_border
‘വനവാസം’: ആത്മവിശ്വാസത്തിന്റെ മുദ്രാവാക്യം
cancel

കൊ​ച്ചി: ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ 28നാ​യി​രു​ന്നു​ രാ​ഷ്ട്രീ​യ കേ​ര​ള​ത്തെ അ​മ്പ​ര​പ്പി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ്​ വി.​ഡി. സ​തീ​ശ​ന്റെ ആ ​പ്ര​ഖ്യാ​പ​നം. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫ് 98 സീ​റ്റ്​ നേ​ടി അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ എ​സ്.​എ​ൻ.​ഡി.​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ദം രാ​ജി​വെ​ക്കു​മെ​ന്ന വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ത്ത് സ​തീ​ശ​ൻ പ​റ​ഞ്ഞ​തി​ങ്ങ​നെ: ‘‘അ​ടു​ത്ത നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫി​നെ മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തോ​ടെ അ​ധി​കാ​ര​ത്തി​ൽ എ​ത്തി​ക്കാ​നാ​യി​ല്ലെ​ങ്കി​ൽ ഞാ​ൻ രാ​ഷ്ട്രീ​യ വ​ന​വാ​സ​ത്തി​ന്​ പോ​കും. നി​ങ്ങ​ള്‍ പി​ന്നെ എ​ന്നെ കാ​ണി​ല്ല’’. ത​ന്റേ​ട​മു​ള്ള ആ ​വാ​ക്കു​ക​ളി​ൽ നി​റ​ച്ചു​വെ​ച്ച ആ​ത്​​മ​വി​ശ്വാ​സ​ത്തി​ന് അ​ന്നേ നൂ​റി​ല​ധി​കം സീ​റ്റി​ന്റെ ശ​ക്തി​യു​ണ്ടാ​യി​രു​ന്നു.

അ​ണി​ക​ളി​ൽ ആ​വേ​ശം കൊ​ളു​ത്താ​ൻ വെ​റും വാ​ക്ക്​ പ​റ​യു​ന്ന ആ​ള​ല്ല സ​തീ​ശ​ൻ എ​ന്ന​റി​യാ​വു​ന്ന ടീം ​യു.​ഡി.​എ​ഫ്​ ആ ​പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ ഊ​ർ​ജം ഉ​ള്ളി​ലേ​റ്റി​യാ​ണ്​ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക്​ നീ​ങ്ങി​യ​ത്. സ​തീ​ശ​ന്‍റെ ആ ‘​വാ വി​ട്ട’ വാ​ക്കി​ന് കേ​ര​ളം കൈ ​കൊ​ടു​ത്ത​പ്പോ​ൾ​ 102 സീ​റ്റു​മാ​യി യു.​ഡി.​എ​ഫ്​ ച​രി​ത്ര​മെ​ഴു​തി​യ​താ​ണ് പി​ന്നീ​ട് ക​ണ്ട​ത്.

തെ​ര​ഞ്ഞെ​ടു​പ്പ്​ ക​ഴി​ഞ്ഞ​പ്പോ​ൾ സ​തീ​ശ​ന്​ വ​ന​വാ​സ​ത്തി​ന്​ പോ​കേ​ണ്ടി​വ​രു​മെ​ന്ന്​ എ​തി​രാ​ളി​ക​ൾ പ​ര​സ്യ​മാ​യും ചി​ല കൂ​ട്ടാ​ളി​ക​ളെ​ങ്കി​ലും ഉ​ള്ളാ​ലെ​യും ഉ​റ​പ്പി​ച്ചു. അ​പ്പോ​ഴും പ​റ​ഞ്ഞ​തി​ൽ​നി​ന്ന്​ ഒ​രി​ഞ്ചു​പോ​ലും അ​ദ്ദേ​ഹം പി​റ​കോ​ട്ട്​ പോ​യി​ല്ല.

ട്രോ​ളു​ക​ളി​ൽ നി​റ​ഞ്ഞ വ​ന​വാ​സം

സ​തീ​ശ​ന്‍റെ പി​ന്നീ​ടു​ള്ള പ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും വാ​ക്കു​ക​ളെ​യും പ​ല​രും വ​ന​വാ​സ​വു​മാ​യി കൂ​ട്ടി​ക്കെ​ട്ടി. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ​ട്രോ​ളു​ക​ൾ മെ​ന​ഞ്ഞ്​ ആ​ഘോ​ഷ​മാ​ക്കി. ‘വ​ന​വാ​സ’​ത്തെ​ക്കു​റി​ച്ച്​ കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ൾ​ക്കി​ട​യി​ൽ ത​ന്നെ ര​ണ്ട​ഭി​പ്രാ​യ​മാ​യി​രു​ന്നു. സ​തീ​ശ​ൻ വ​ന​വാ​സ​ത്തി​ന്​ പോ​കേ​ണ്ടി​വ​രു​മോ എ​ന്ന്​ ചോ​ദി​ച്ച​പ്പോ​ൾ ​വാ​ക്ക്​ ​പാ​ലി​ക്കു​ന്ന നേ​താ​വാ​ണെ​ങ്കി​ൽ പോ​കേ​ണ്ടി​വ​രു​മെ​ന്നാ​ണ് കെ. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ, വ​ന​വാ​സ​ത്തി​ന്​ പോ​കേ​ണ്ടി​വ​രി​ല്ലെ​ന്നാ​യി​രു​ന്നു കെ.​പി.​സി.​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫി​ന്‍റെ പ്ര​തി​ക​ര​ണം.

ട്ര​ക്കി​ങ്ങും ‘വ​ന​വാ​സ’​മാ​ക്കി

വോ​ട്ടെ​ടു​പ്പി​ന്​ പി​ന്നാ​ലെ സ​തീ​ശ​ൻ വാ​ഗ​മ​ണ്ണി​ലും മൂ​ന്നാ​റി​ലും ട്ര​ക്കി​ങ്ങി​ന് പോ​യ​പ്പോ​ഴും അ​തി​നെ ‘വ​ന​വാ​സ’​ത്തോ​ട്​ ചേ​ർ​ത്ത്​ ക​ഥ ച​മ​ച്ച് പ​ല​രും പ​രി​ഹ​സി​ച്ചു. അ​തിനൊന്നും വോ​ട്ടെ​ണ്ണ​ൽ ദി​ന​ത്തി​ന​പ്പു​റം ആ​യു​സ്സി​ല്ലെ​ന്ന് അ​പ്പോ​ഴും ഉ​റ​ച്ചു​വി​ശ്വ​സി​ച്ച ഒ​രാ​ൾ സ​തീ​ശ​ൻ മാ​ത്ര​മാ​യി​രു​ന്നു.

ഇ​തി​ന്​ പി​ന്നാ​ലെ വാ​ഗ​മ​ണ്ണി​ൽ ‘വ​ന​വാ​സം’ എ​ന്ന പേ​രി​ലു​ള്ള റി​സോ​ർ​ട്ടി​ന്‍റെ ഉ​ദ്​​ഘാ​ട​ക​നാ​യി സ​തീ​ശ​ൻ എ​ത്തി​യ​തും യാ​ദൃ​ശ്​​ചി​ക​ത​യാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala CMself-confidenceKerala NewsVD Satheesan
News Summary - ‘Vanavasam’: A motto of self-confidence
Next Story