Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാമ്പിനെ...

പാമ്പിനെ പിടിക്കുന്നതിനിടെ വനം ജീവനക്കാരന് കടിയേറ്റു

text_fields
bookmark_border
പാമ്പിനെ പിടിക്കുന്നതിനിടെ വനം ജീവനക്കാരന് കടിയേറ്റു
cancel
camera_alt

representational image

കു​മ​ളി: വ​ണ്ടി​പ്പെ​രി​യാ​ർ ഇ​ഞ്ചി​ക്കാ​ട് ആ​റ്റോ​രം ഭാ​ഗ​ത്ത് പാ​മ്പി​നെ പി​ടി​കൂ​ടു​ന്ന​തി​നി​ടെ വ​നം വ​കു​പ്പ് ജീ​വ​ന​ക്കാ​ര​ന് ക​ടി​യേ​റ്റു. വ​ള്ള​ക്ക​ട​വ് ഉ​ണ്ണീ​ഭ​വ​ന​ത്തി​ൽ ആ​രോ​മ​ലി​നാ​ണ് (30) ക​ടി​യേ​റ്റ​ത്. ഇ​ഞ്ചി​ക്കാ​ട് ര​ണ്ട് വീ​ടു​ക​ൾ​ക്കി​ട​യി​ൽ കാ​ട് നി​റ​ഞ്ഞ ഭാ​ഗ​ത്ത് പാ​മ്പി​നെ ക​ണ്ട​തോ​ടെ നാ​ട്ടു​കാ​ർ പ​ഞ്ചാ​യ​ത്തി​ൽ വി​വ​ര​മ​റി​യി​ച്ചു.

തു​ട​ർ​ന്ന് ഇ​വ​ർ വ​നം വ​കു​പ്പി​നെ വി​വ​ര​മ​റി​യി​ച്ചു. ശ​ബ​രി​മ​ല സീ​സ​ണോ​ട​നു​ബ​ന​ധി​ച്ച് പ​ട്രോ​ളി​ങ്​ ന​ട​ത്തു​ക​യാ​യി​രു​ന്ന പെ​രി​യാ​ർ ടൈ​ഗ​ർ റി​സ​ർ​വ് വെ​സ്റ്റ് ഡി​വി​ഷ​നി​ലെ ദ്രു​ത​ക​ർ​മ സേ​ന അം​ഗം ആ​രോ​മ​ലും സം​ഘ​വും റേ​ഞ്ച് ഓ​ഫി​സ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് സ്ഥ​ല​ത്തെ​ത്തു​ക​യാ​യി​രു​ന്നു.

അ​ണ​ലി വ​ർ​ഗ​ത്തി​ൽ​പെ​ട്ട പാ​മ്പി​നെ പി​ടി​കൂ​ടു​ന്ന​തി​നി​ടെ​യാ​ണ് ക​ടി​യേ​റ്റ​ത്. ആ​രോ​മ​ലി​നെ വ​ണ്ടി​പ്പെ​രി​യാ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ആ​ന്‍റി​വെ​നം ഇ​ല്ല​ത്ത​തി​നാ​ൽ പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​നി​ല ത​ര​ണം​ചെ​യ്ത​താ​യി വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:snake biteforest employee
News Summary - forest employee was bitten while catching a snake
Next Story