Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊച്ചിയിൽ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

text_fields
bookmark_border
dengue mosquito
cancel

കൊച്ചി: ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു. അയർലൻഡ് പൗരനായ ഹോളവെൻകോ (74) യെ ആണ് ഫോർട്ട് കൊച്ചിയിലെ ഹോം സ്റ്റേയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഇയാൾക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു.

പത്ത് ദിവസങ്ങൾക്ക് മുമ്പാണ് ഇയാൾ സഞ്ചാരത്തിനായി കൊച്ചിയിലെത്തിയത്. കോച്ചിൽ എത്തുന്നതിന് മുമ്പ് ഇയാൾ കേരളത്തിലെ മറ്റു പല സ്ഥലങ്ങളിലും പോയിട്ടുണ്ടെന്നാണ് വിവരം. പനിബാധിച്ചതിനെ തുടര്‍ന്നാണ് ഇയാൾ ആശുപത്രിയിൽ ചികിത്സ തേടിയത്. തുടര്‍ന്ന് ശനിയാഴ്ച ഡെങ്കിപ്പനി സ്ഥിരീകരിക്കുകയായിരുന്നു. ആരോഗ്യനില വിഷളായതിനെ തുടര്‍ന്നാണ് മരണം. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഹോളവെൻകോയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്.

സംസ്ഥാനത്ത് പലയിടങ്ങളിലും ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് വിദേശ പൗരന്റെ മരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - foreigner-dies-of-dengue-fever-in-kochi
Next Story