വിദേശ വനിതയുടെ കൊല: നിർണായക തെളിവ് കണ്ടെത്തി
text_fieldsതിരുവല്ലം(തിരുവനന്തപുരം): വിദേശ വനിത കൊല്ലപ്പെട്ട കേസിൽ നിർണായക തെളിവ് ലഭിച്ചതായി സൂചന. പ്രതികളുടെ തെളിവെടുപ്പിൽ ചതുപ്പിൽ കുഴിച്ചിട്ട അടിവസ്ത്രമാണ് ലഭിച്ചത്. ഇത് വിദേശ വനിതയുടേതാണെന്നാണ് സംശയം. കസ്റ്റഡിയിലുള്ള ഉമേഷ്, ഉദയകുമാർ എന്നിവരെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് ശനിയാഴ്ച വീണ്ടും തെളിവെടുത്തത്.
ഫോറൻസിക് പരിശോധനക്കുേശഷമേ അടിവസ്ത്രം വിദേശവനിതയുടേതാണോ എന്ന് അറിയാനാകൂ എന്ന് അന്വേഷണ സംഘം പറഞ്ഞു. പ്രദേശവാസികളുടെ സഹായത്തോടെ പൊലീസ് പൂനംതുരുത്തിൽ തിരച്ചിൽ നടത്തുന്നുണ്ട്. ഇവിടെനിന്ന് കഞ്ചാവ് ബീഡിയും സിഗരറ്റ് കുറ്റിയും വസ്ത്രങ്ങളും ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതിെൻറ തെളിവും പൊലീസിന് ലഭിച്ചു. അനാശാസ്യത്തിെൻറയും ലഹരി മരുന്ന് സംഘങ്ങളുടെയും താവളമാണ് പൂനംതുരുത്ത്. ഇവിടെനിന്നാണ് അടിവസ്ത്രവും ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
