Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലിഗയുടേത്​...

ലിഗയുടേത്​ കൊലപാതകംതന്നെ,  പൊലീസ് അനാസ്ഥ വ്യക്തം –സഹോദരി ഇലീസ് (VIDEO)

text_fields
bookmark_border
ലിഗയുടേത്​ കൊലപാതകംതന്നെ,  പൊലീസ് അനാസ്ഥ വ്യക്തം –സഹോദരി ഇലീസ് (VIDEO)
cancel

തി​രു​വ​ന​ന്ത​പു​രം: ലാ​ത്വി​യ​ൻ വ​നി​ത ലി​ഗ​യു​ടേ​ത്​ കൊ​ല​പാ​ത​ക​മാ​ണെ​ന്നും സം​ഭ​വ​ത്തി​ന്​ പി​ന്നി​ൽ ഏ​റെ ദു​രൂ​ഹ​ത​യും അ​സ്വാ​ഭാ​വി​ക​ത​യും നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നും സ​ഹോ​ദ​രി ഇ​ലീ​സ്. ലി​ഗ​യെ ക​ണ്ടെ​ത്തു​ന്ന​തി​ൽ പൊ​ലീ​സി​​​​െൻറ നി​രു​ത്ത​ര​വാ​ദ സ​മീ​പ​ന​വും അ​നാ​സ്ഥ​യും വ്യ​ക്ത​മാ​ണ്. കാ​ണാ​താ​യ അ​​ന്നു​ത​ന്നെ കൃ​ത്യ​മാ​യ​രീ​തി​യി​ൽ അ​ന്വേ​ഷി​ച്ചെ​ങ്കി​ൽ ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കു​മാ​യി​രു​ന്നു. മൃ​ത​ദേ​ഹ​ത്തി​ന്​ 30 ദി​വ​സ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ണ്ടെ​ന്ന പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടു​ക​ൾ സ​ത്യ​മാ​ണെ​ങ്കി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​തി​ന്​ മു​മ്പു​ത​ന്നെ മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു​വെ​ന്നും അ​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.  

മ​ര​ണ​ത്തെ​ക്കു​റി​ച്ച്​ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട ഡി.​ജി.​പി​യു​ടെ തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്നു. ലി​ഗ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ വാ​ഴ​മു​ട്ട​ത്തെ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ത്തേ​ക്ക് അ​വ​ർ​ക്ക്​ ഒ​റ്റ​ക്ക്​ എ​ത്തി​ച്ചേ​രാ​നാ​വി​ല്ല. ആ​രോ ലി​ഗ​യെ ഇ​വി​ടെ എ​ത്തി​ച്ച​താ​വാം.

കൊ​ല​പാ​ത​ക​മാ​ണെ​ന്ന​തി​ന്​ സ​ഹോ​ദ​രി ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന വ​സ്തു​ത​ക​ൾ 

•കോ​വ​ളം  ബീ​ച്ചി​നെ​പ്പ​റ്റി കേ​ട്ടു​കേ​ൾ​വി പോ​ലു​മി​ല്ലാ​ത്ത ലി​ഗ ഇ​വി​ടെ​നി​ന്ന്​ ആ​റ്​ കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള സ്​​ഥ​ല​ത്ത്​ എ​ങ്ങ​നെ എ​ത്തി​പ്പെ​ട്ടു?
•സ്വ​ദേ​ശി​യു​ടെ സ​ഹാ​യ​​മോ ഇ​ട​പെ​ട​ലോ ഇ​ല്ലാ​തെ ഇ​വി​ടെ എ​ത്താ​നാ​കി​ല്ലെ​ന്ന​ത്​ പ​ക​ൽ​പോ​ലെ വ്യ​ക്തം.
•മേ​ഖ​ല സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ​യും ല​ഹ​രി മാ​ഫി​യ​യു​ടെ​യും താ​വ​ള​മാ​ണെ​ന്ന്​ നാ​ട്ടു​കാ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.
•പ​ക​ൽ​പോ​ലും പ്ര​ദേ​ശ​വാ​സി​ക​ൾ എ​ത്താ​ൻ ഭ​യ​ക്കു​ന്ന ഇ​വി​ടെ ലി​ഗ ഒ​റ്റ​ക്കെ​ത്തി​ല്ല.
•ഇ​വി​ടെ മു​മ്പും ദു​രൂ​ഹ​മ​ര​ണ​ങ്ങ​ൾ സം​ഭ​വി​ച്ചി​ട്ടു​​ണ്ട്.
•ലി​ഗ​യെ കാ​ണാ​താ​കു​േ​മ്പാ​ൾ ധ​രി​ച്ചി​രു​ന്ന വ​സ്​​ത്ര​ങ്ങ​ളു​ടെ വി​വ​രം പൊ​ലീ​സി​ന്​ താ​ൻ കൈ​മാ​റി​യി​ട്ടു​ണ്ട്.
•മൃ​ത​ദേ​ഹ​ത്തി​ൽ ക​ണ്ട ജാ​ക്ക​റ്റ്​ ലി​ഗ​യു​ടേ​ത​ല്ല.
•ആ​വ​ശ്യ​ത്തി​ന്​​ പ​ണം കൈ​വ​ശ​മി​ല്ലാ​തി​രു​ന്ന ലി​ഗ പു​തി​യ ജാ​ക്ക​റ്റ്​ വാ​ങ്ങി​യെ​ന്ന വി​ല​യി​രു​ത്ത​ൽ അ​ടി​സ്​​ഥാ​ന​ര​ഹി​തം. 
•കാ​ണാ​താ​യ സ​മ​യ​ത്ത്​ ലി​ഗ ധ​രി​ച്ചി​രു​ന്ന ച​പ്പ​ൽ മൃ​ത​ദേ​ഹ​ത്തി​ലോ സ​മീ​പ​ത്തോ ഉ​ണ്ടാ​യി​രു​ന്നി​ല്ല.
•ലി​ഗ​യെ തി​രി​ച്ച​റി​യാ​നു​ള്ള പ്ര​ധാ​ന അ​ട​യാ​ള​മാ​യ മു​ൻ​വ​ശ​ത്തെ പ​ല്ലും കാ​ണാ​നി​ല്ല.
•മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​രീ​തി​യും സം​ശ​യാ​സ്​​പ​ദ​മാ​ണ്. 

ഇ​ക്കാ​ര്യം അ​ന്വേ​ഷി​ക്കേ​ണ്ട​തു​ണ്ട്. മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഉ​യ​രു​ന്ന ദു​രൂ​ഹ​ത​ക​ൾ വേ​ഗ​ത്തി​ൽ നീ​ക്ക​ണം. ലി​ഗ​യെ കാ​ണാ​താ​യ സ​മ​യ​ത്ത് പൊ​ലീ​സി​ൽ​നി​ന്നു​ണ്ടാ​യ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ സ​മീ​പ​നം തു​ട​ര​ന്വേ​ഷ​ണ​ത്തി​ൽ ആ​വ​ർ​ത്തി​ക്ക​രു​ത്. പോ​സ്​​റ്റ്​​മോ​ർ​ട്ടം റി​​േ​പ്പാ​ർ​ട്ട്​ പു​റ​ത്തു​വ​ന്ന​ശേ​ഷം മൃ​ത​ദേ​ഹം ജ​ന്മ​നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കും. മ​റ്റാ​രെ​ക്കാ​ളും ലി​ഗ​യെ ത​നി​ക്ക്​ ന​ന്നാ​യ​റി​യാം. അ​വ​ൾ​ക്ക് ആ​ത്മ​ഹ​ത്യ ചെ​യ്യേ​ണ്ട യാ​തൊ​രു സാ​ഹ​ച​ര്യ​വു​ണ്ടാ​യി​രു​ന്നി​ല്ല. ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ ഇ​ത്ത​ര​മൊ​രു സ്​​ഥ​ലം തെ​ര​ഞ്ഞെ​ടു​ക്കു​ക​യു​മി​ല്ല. 

നാ​ട്ടി​ൽ​നി​ന്ന്​ മെ​ച്ച​പ്പെ​ട്ട ​ശാ​രീ​രി​ക-​മാ​ന​സി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കാ​യി കേ​ര​ള​ത്തി​ലെ​ത്തി​യ ലി​ഗ ഇ​വി​ടെ​വെ​ച്ച്​ ആ​ത്മ​ഹ​ത്യ ചെ​യ്​​തു​വെ​ന്ന്​ ക​രു​താ​നു​മാ​കി​ല്ല.  ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ദു​രൂ​ഹ​ത​ക​ൾ നീ​ങ്ങും​വ​രെ പോ​രാ​ട്ടം തു​ട​രും. ലി​ഗ​ക്ക്​ നേ​രി​ട്ട ദു​ര​നു​ഭ​വം മ​െ​റ്റാ​രാ​ൾ​ക്കും ഇ​നി ഉ​ണ്ടാ​ക​രു​തെ​ന്ന ഉ​റ​ച്ച വാ​ശി മാ​ത്ര​മാ​ണ്​  ഇ​ത്ത​ര​മൊ​രു പോ​രാ​ട്ട​ത്തി​ന്​ ധൈ​ര്യ​മേ​കു​ന്ന​ത്. 

മ​ര​ണം ആ​ത്മ​ഹ​ത്യ എ​ന്ന വി​ധി​യെ​ഴു​ത്തി​ലേ​ക്കാ​ണ്​ നീ​ങ്ങു​ന്ന​തെ​ങ്കി​ൽ റീ ​പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​ന്​ ആ​വ​ശ്യ​പ്പെ​ടും. മൃ​ത​ദേ​ഹം ലാ​ത്വി​യ​യി​ൽ വി​ശ​ദ​പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കാ​നും തീ​രു​മാ​നി​ച്ച​താ​യും അ​വ​ർ പ​റ​ഞ്ഞു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ലി​ഗ​യു​ടെ ഭ​ർ​ത്താ​വ്​ ആ​ൻ​ഡ്രൂ​സ്, സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക അ​ശ്വ​തി ജ്വാ​ല എ​ന്നി​വ​ർ പ​െ​ങ്ക​ടു​ത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsligaforeign woman deathilsi
News Summary - foreign woman liga death-Kerala news
Next Story