Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിരുവനന്തപുരത്ത് വിദേശ വനിത തിരയിൽപ്പെട്ട് മരിച്ചു; ഇടവ വെറ്റക്കട ബീച്ചിലാണ് സംഭവം

text_fields
bookmark_border
മരിച്ച വിദേശ വനിതയെ തിരിച്ചറിഞ്ഞിട്ടില്ല
dead body
cancel
camera_alt

Representational Image

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദേശ വനിത ശക്തമായ തിരയിൽപ്പെട്ട് മരിച്ചു. തിരുവനന്തപുരം ഇടവ വെറ്റക്കട ബീച്ചിലാണ് സംഭവം. മരിച്ച വിദേശ വനിതയെ തിരിച്ചറിഞ്ഞിട്ടില്ല.

അവശനിലയിൽ വിദേശ വനിത ഒഴുകി വരുന്നത് തീരത്തുള്ള സർഫിങ് സംഘമാണ് കണ്ടത്. ഉടൻ തന്നെ പ്രാഥമിക ശ്രുശൂഷ നൽകിയ ശേഷം ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

വർക്കലയിൽ നിന്നും കാപ്പിൽ ബീച്ചിലേക്ക് റോഡ് മാർഗം പോകുമ്പോഴുള്ള തിരക്കില്ലാത്ത ബീച്ച് ആണ് ഇടവ വെറ്റക്കട ബീച്ച്. കോവളം, വർക്കല പാപനാശം കഴിഞ്ഞാൽ സർഫിങ്ങിന് ഏറ്റവും അനുയോജ്യമായ ബീച്ചാണിത്. ഇവിടെയാണ് അപകടം സംഭവിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Foreign woman dies in search in Thiruvananthapuram
Next Story