ഉദ്യോഗസ്ഥരുടെ വിദേശയാത്ര വർഷം നാലുതവണ മതി, റിപ്പോർട്ടും നൽകണം
text_fieldsതിരുവനന്തപുരം: ഉദ്യോഗസ്ഥർക്ക് ഒരുവർഷം സർക്കാർ ചെലവിൽ ന ടത്താവുന്ന വിദേശയാത്രകൾ പരമാവധി നാെലണ്ണമായി പരിമിതപ്പെടു ത്താൻ സർക്കാർ തീരുമാനം. യാത്രാസമയം കൂടാതെ ആകെ 20 ദിവസത്തിൽ കൂടുത ൽ വിദേശവാസം പാടില്ല. വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയാൽ റിപ്പോ ർട്ട് നൽകണം. ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറി മനോജ് ജോഷിയാണ് ഉ ദ്യോഗസഥരുടെ വിദേശ യാത്രകൾക്കടക്കം പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചത്. നിലവിലെ 13 ഉത്തരവുകളിൽ മാറ്റംവരുത്തിയാണ് പുതിയ നിർദേശങ്ങൾ തയാറാക്കിയിരിക്കുന്നത്. ഇതര സംസ്ഥാനങ്ങളിലേക്കും സംസ്ഥാനത്തിനുള്ളിലും ഉന്നത ഉദ്യോഗസ്ഥർക്ക് വിമാനയാത്രക്ക് അനുമതി ഉണ്ടാകും.
പ്രധാന നിർദേശങ്ങൾ:
- അനിവാര്യഘട്ടത്തിൽ മാത്രമാണ് വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥനെ വിദേശയാത്രക്ക് നിർദേശിക്കേണ്ടത്. വിദേശത്ത് തതുല്യ പദവിയിലുള്ളവരുമായിവേണം കൂടിക്കാഴ്ച നടത്താൻ. സംസ്ഥാനത്തിെൻറയും രാജ്യത്തിെൻറയും നിലവാരത്തെയും മാന്യതയെയും മറ്റും ബാധിക്കുന്ന നിലയിൽ താഴ്ന്നതലത്തിലുള്ള ഉദ്യോഗസ്ഥരുമായി ചർച്ച പാടില്ല.
- സെക്രേട്ടറിയറ്റ്, വകുപ്പുകൾ, പൊതുമേഖല-ഗ്രാൻറ് ഇൻ എയിഡ്-സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിലെ ഒാഫിസർമാർ വിദേശ യാത്രാനുമതിക്ക് വകുപ്പ് സെക്രട്ടറി വഴി മന്ത്രിക്ക് നിർദേശം സമർപ്പിക്കണം. വകുപ്പ് മന്ത്രി, ധനകാര്യ സെക്രട്ടറി, ചീഫ് സെക്രട്ടറി, ധനമന്ത്രി, മുഖ്യമന്ത്രി എന്ന റൂട്ടിലാണ് ഇവ നീങ്ങേണ്ടത്. യാത്രയുടെ മുഴുവൻ വിശദാംശങ്ങളും ഇതിൽ ഉൾപ്പെടുത്തണം. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ എത്ര വിദേശയാത്ര നടത്തി, ഒരുവർഷത്തിനിടെ നടത്തിയ വിദേശയാത്രയുടെ ടൂർ റിപ്പോർട്ട് തുടങ്ങിയവ പരിശോധിച്ചാകും അനുമതി. യാത്രക്ക് നാലാഴ്ച മുമ്പ് നിർദേശം സമർപ്പിക്കണം.
- ഒൗദ്യോഗികയാത്ര കഴിെഞ്ഞത്തുന്ന ഉദ്യോഗസ്ഥർ വിശദ റിപ്പോർട്ട് സർക്കാറിന് നൽകണം. യാത്രക്കിടെ നടത്തിയ പ്രവർത്തനങ്ങൾ, വ്യക്തികളും ഉദ്യോഗസ്ഥരും അടക്കം നടത്തിയ ആശയവിനിമയങ്ങൾ, യാത്ര ലക്ഷ്യത്തിനായി നടത്തിയ ശ്രമങ്ങൾ എന്നിവ വിശദീകരിക്കണം. െസക്രട്ടറിമാർ ചീഫ് സെക്രട്ടറി വഴി മന്ത്രിക്കാണ് റിപ്പോർട്ട് നൽകേണ്ടത്.
- സർക്കാറിനോ അനുബന്ധന സ്ഥാപനങ്ങൾക്കോ സാമ്പത്തിക ബാധ്യതയില്ലാത്ത വിദേശയാത്ര നിർദേശങ്ങൾ ധനവകുപ്പിലേക്ക് വിടേണ്ടതില്ല. ഭരണവകുപ്പ് സെക്രട്ടറി വഴി ഫയൽ ചീഫ് സെക്രട്ടറിക്കും മന്ത്രിക്കും അനുമതിക്കായി നൽകണം.
- സംസ്ഥാനത്തിനോ സർവകലാശാലക്കോ സാമ്പത്തിക ബാധ്യതയില്ലെങ്കിൽ കോളജ്, സർവകലാശാല ഫാക്കൽറ്റികൾ വിദേശ കോൺഫറൻസുകളിലും സെമിനാറുകളിലും പോകുന്നതിന് സർക്കാർ അനുമതിവേണ്ട. വൈസ് ചാൻസലർ, കോളജ്-സാേങ്കതിക വിദ്യാഭ്യാസ ഡയറക്ടർമാർ എന്നിവർക്ക് അനുമതിനൽകാം. ആവശ്യമായ അനുമതി കേന്ദ്രത്തിൽനിന്ന് വാങ്ങണം. ബന്ധപ്പെട്ട ഭരണവകുപ്പ് സെക്രട്ടറിയെയും അറിയിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
