Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
v muraleedharan and smitha menon
cancel
Homechevron_rightNewschevron_rightKeralachevron_rightവിദേശ മന്ത്രിതല...

വിദേശ മന്ത്രിതല യോഗത്തിൽ വി. മു​രളീധരനൊപ്പം മഹിള മോർച്ച​ നേതാവ്: പ്രധാനമന്ത്രിയുടെ ഒാഫിസ്​ അന്വേഷണം തുടങ്ങി

text_fields
bookmark_border

തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പ്രോ​േട്ടാകോൾ ലംഘിച്ചെന്ന പരാതിയിൽ പ്രധാനമന്ത്രിയുടെ ഒാഫിസ്​ അന്വേഷണം തുടങ്ങി. വിദേശകാര്യ ജോയിൻറ്​ സെക്രട്ടറിയിൽനിന്നും അന്വേഷണ ചുമതലയുള്ള അണ്ടർ സെക്രട്ടറി വിശാദംശങ്ങൾ തേടി. യു.എ.ഇയിൽ നടന്ന പരിപാടിയിൽ മന്ത്രിക്കൊപ്പം മഹിള മോർച്ച​ നേതാവ്​ സ്​മിത മേനോൻ പ​െങ്കടുത്തതുമായി ബന്ധപ്പെട്ടാണ്​ പരാതി.

മന്ത്രിതല സമ്മേളനത്തിൽ നയതന്ത്ര സംഘത്തി​െൻറ ഭാഗമല്ലാഞ്ഞിട്ടും ഇവർ പ​െങ്കടുത്ത നടപടി വിവാദങ്ങൾക്ക്​ വഴിവെച്ചിരുന്നു. ഇ​തുസം​ബ​ന്ധി​ച്ച്​ ലോ​ക്​​താ​ന്ത്രി​ക്​ യു​വ​ജ​ന​താ​ദ​ൾ ദേ​ശീ​യ പ്ര​സി​ഡ​ൻ​റ്​ സ​ലീം മ​ട​വൂ​രാ​ണ്​ ആദ്യം ആ​രോ​പ​ണ​മു​ന്ന​യി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം അ​ദ്ദേ​ഹം വി. ​മു​ര​ളീ​ധ​ര​നെ​തി​രെ പ്ര​ധാ​ന​മ​ന്ത്രി​ക്ക്​ പ​രാ​തി അ​യ​ച്ചു. തുടർന്ന്​ ഇതുസംബന്ധിച്ച്​ ​അന്വേഷണം നടത്താൻ പബ്ലിക്​ വിഭാഗം അണ്ടർ സെക്രട്ടറി അംബുജം ശർമയെ സർക്കാർ ചുമതലപ്പെടുത്തുകയായിരുന്നു. ഇതി​െൻറ അടിസ്​ഥാനത്തിലണ്​ വിദേകാര്യ ​ജോയിൻറ്​ സെക്രട്ടറി അരുൺ കെ. ചാറ്റർജിയിയോട്​ വിശദീകരണം തേടിയത്​.

സ്​മിത മേനോൻ നയ​തന്ത്ര സംഘത്തി​െൻറ ഭാഗമായിരുന്നോ, പ്രോ​േട്ടാകോൾ ലംഘിച്ച്​ അവരെ മന്ത്രിതല സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ, എങ്കിൽ ആരുടെ നിർദേശപ്രകാരം​ ഉൾപ്പെടുത്തി തുടങ്ങിയ ചോദ്യങ്ങളാണ്​ പ്രധാനമായും ഉയരുന്നത്​. ഇതിനുള്ള മറുപടിയുടെ അടിസ്​ഥാനത്തിലായിരിക്കും തുടർനടപടി ഉണ്ടാവുക.

2019 ന​വം​ബ​റി​ൽ അ​ബൂ​ദ​ബി​യി​ൽ ന​ട​ന്ന ഇ​ന്ത്യ​ൻ ഓ​ഷ്യ​ൻ റിം ​അ​സോ​സി​യേ​ഷ​ൻ (െഎ.​ഒ.​ആ​ർ.​എ) മ​ന്ത്രി​ത​ല സ​മ്മേ​ള​ന​ത്തി​ലാ​ണ്​ വി. ​മു​ര​ളീ​ധ​ര​നൊ​പ്പം എ​റ​ണാ​കു​ള​ത്തെ ഡ്രം​ബീ​റ്റ്​​സ്​ എ​ന്ന പി.​ആ​ർ സ്​​ഥാ​പ​ന​ത്തി​െൻറ മാ​േ​ന​ജ​റാ​യ സ്​​മി​ത മേ​നോ​ൻ പ​െ​ങ്ക​ടു​ത്ത​ത്. സ​മ്മേ​ള​ന​ത്തി​െൻറ ഒൗ​ദ്യോ​ഗി​ക ച​ട​ങ്ങി​ലും ഫേ​ാ​േ​ട്ടാ​സെ​ഷ​നു​ക​ളി​ലും സ്​​മി​ത മേ​നോ​ൻ പ​െ​ങ്ക​ടു​ത്തി​ട്ടു​ണ്ട്. അ​തേ​സ​മ​യം, സ്​​മി​ത മേ​നോ​ൻ എ​ന്ന പേ​രി​ൽ മ​​ന്ത്രി​യു​ടെ ഒൗ​ദ്യോ​ഗി​ക​സം​ഘ​ത്തി​ൽ ആ​രും പ​െ​ങ്ക​ടു​ത്തി​ട്ടി​ല്ലെ​ന്നാ​ണ്​ വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം അ​ബൂ​ദ​ബി​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ന​ൽ​കി​യ മ​റു​പ​ടി.

ക​ഴി​ഞ്ഞ മാ​ർ​ച്ച്​ 22ന്​ ​ബി.​ജെ.​പി മ​ഹി​ള മോ​ർ​ച്ച സം​സ്​​ഥാ​ന ക​മ്മി​റ്റി പു​റ​ത്തു​വി​ട്ട സം​സ്​​ഥാ​ന ഭാ​ര​വാ​ഹി​ക​ളു​ടെ പ​ട്ടി​ക​യി​ലാ​ണ്​ സെ​ക്ര​ട്ട​റി​യാ​യി സ്​​മി​ത മേ​നോ​​െൻറ പേ​രു​ള്ള​ത്. അതേസമയം, മു​ര​ളീ​ധ​ര​െൻറ അ​നു​മ​തി​യോ​െ​ട​യാ​ണ്​ അ​ബൂ​ദ​ബി​യി​ൽ ന​ട​ന്ന മ​ന്ത്രി​ത​ല കൂ​ട്ടാ​യ്​​മ​യു​ടെ സ​മ്മേ​ള​ന​ത്തി​ൽ പ​െ​ങ്ക​ടു​ത്ത​തെ​ന്നാ​ണ്​ സ്​​മി​ത മേ​നോ​ൻ പറയുന്നത്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ത​നി​ക്കെ​ങ്ങ​നെ അ​നു​മ​തി കൊ​ടു​ക്കാ​നാ​വും എ​ന്ന ചോ​ദ്യ​മാ​യി​രു​ന്നു മു​​ര​ളീ​ധ​ര​ൻ ചോ​ദി​ച്ച​ത്. യു​വ​തി​യു​ടെ വി​ശ​ദീ​ക​ര​ണം മാ​ധ്യ​മ​​പ്ര​വ​ർ​ത്ത​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി​യ​തോ​ടെ കേ​ന്ദ്ര​മ​ന്ത്രി മ​ല​ക്കം​മ​റി​ഞ്ഞു.

ഗു​രു​ത​ര​മാ​യ ച​ട്ട​ലം​ഘ​നം ഇൗ ​വി​ഷ​യ​ത്തി​ൽ ഉ​ണ്ടാ​യ​താ​യാ​ണ്​ ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്. മ​ന്ത്രി​യു​ടെ ഒൗ​ദ്യോ​ഗി​ക സം​ഘ​ത്തി​ൽ പെ​ടാ​ത്ത​യാ​ൾ ഒ​രു അ​ന്താ​രാ​ഷ്​​ട്ര മ​ന്ത്രി​ത​ല സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ക്കു​ക, വി​ദേ​ശ​മ​ന്ത്രി​മാ​രോ​ടൊ​പ്പം യോ​ഗ​ത്തി​ൽ മു​ൻ​നി​ര​യി​ലി​രി​ക്കു​ക, മ​ന്ത്രി​മാ​രു​ൾ​പ്പെ​ടെ സം​ഘ​ത്തോ​ടൊ​പ്പം ഒൗ​ദ്യോ​ഗി​ക ഫോ​േ​ട്ടാ സെ​ഷ​നി​ൽ വ​രെ പ​െ​ങ്ക​ടു​ക്കു​ക തു​ട​ങ്ങി​യ​വ​യെ​ല്ലാം അ​സാ​ധാ​ര​ണ​മാ​യ ന​ട​പ​ടി​ക​ളാ​യാ​ണ്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:v muraleedharansmitha menon
News Summary - Foreign Ministerial meeting Mahila Morcha leader with Muraleedharan: PM's office begins probe
Next Story