പ്രവാസികൾക്ക് മരുന്നെത്തിക്കാൻ നോർക്ക സംവിധാനമൊരുക്കി
text_fieldsതിരുവനന്തപുരം: പ്രവാസി മലയാളികൾക്ക് നാട്ടിൽനിന്ന് ജീവൻരക്ഷാമരുന്നുകൾ വിദേ ശത്ത് എത്തിക്കാൻ നോർക്ക റൂട്ട്സ് വഴിയൊരുക്കി. കാർഗോ വഴിയാണ് അയക്കുക. ആരോഗ്യ വകുപ ്പാണ് അടിയന്തര സ്വഭാവമുള്ള രോഗങ്ങൾ, മരുന്നുകൾ നിശ്ചയിക്കുക.
മരുന്നുകൾ അയക്കാൻ പ്രവാസിയുടെ ബന്ധുക്കൾ കൊച്ചിയിലെ സെൻട്രൽ കസ്റ്റംസ് ഡ്രഗ് ഇൻസ്പെക്ടറുടെ എൻ.ഒ.സി വാങ്ങണം. എൻ.ഒ.സിക്കായി അപേക്ഷക്കൊപ്പം മരുന്ന് അയക്കുന്നയാളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ തിരിച്ചറിയൽ രേഖ, ഡോക്ടറുടെ കുറിപ്പടി, മരുന്നിെൻറ ബില്ല്, മരുന്നിെൻറ ഫോട്ടോ, എന്നിവ todcochin@nic.in ലേക്ക് മെയിൽ അയക്കുക. നേരിട്ടും എൻ.ഒ.സിക്ക് അപേക്ഷിക്കാം. എൻ.ഒ.സി ലഭിച്ച ശേഷം മരുന്നുകൾ മുകളിൽ പറഞ്ഞ രേഖകൾ സഹിതം അയാട്ട (IATA) അംഗീകാരമുള്ള കാർഗോ ഏജൻറിനെ ഏൽപിക്കുക. കാർഗോ സേവനം ലഭ്യമായ രാജ്യങ്ങളിലേക്ക് മാത്രമേ മരുന്ന് അയക്കാനാകൂ.
കാർഗോ ചെലവ് മരുന്ന് അയക്കുന്നവർ തന്നെ നൽകണം. വിദേശരാജ്യങ്ങളിൽ എത്തുന്ന മരുന്ന് പ്രവാസി എയർപോർട്ടിൽ നിന്ന് സ്വന്തം ചെലവിൽ കൈപ്പറ്റണം. എൻ.ഒ.സി അപേക്ഷയുടെ മാതൃക നോർക്ക റൂട്ട്സ് വെബ്സൈറ്റ് www.norkaroots.org ൽ ലഭിക്കും. സർവിസുകൾ ആരംഭിക്കുന്ന മുറക്ക് കൊറിയർ വഴിയും മരുന്നുകൾ അയക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
