Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിദേശ മദ്യ വില്പന നടത്തിയ സ്ത്രീ അറസ്റ്റിൽ

text_fields
bookmark_border
Foreign Liquor Sale
cancel

ബേപ്പൂർ: ഇന്ത്യൻ നിർമ്മിത വിദേശമദ്യം വില്പന നടത്തുന്ന സ്ത്രീയെ ബേപ്പൂർ പോലീസ് പിടികൂടി. തമിഴ്നാട് വില്ലുപ്പുരത്തെ കുപ്പുസ്വാമിയുടെ ഭാര്യ സൗഭാഗ്യം( 75)നെയാണ് പോണ്ടിച്ചേരി മാഹിയിൽ നിന്നെത്തിച്ച മദ്യവുമായി പിടികൂടിയത്. ബേപ്പൂർ ബസ് സ്റ്റാൻഡിനു സമീപത്ത് വെച്ച് മദ്യം വിൽക്കാൻ ശ്രമിക്കുകയായിരുന്നു ഇവർ.

മദ്യവില്പന ശ്രദ്ധയിൽ പെടാതിരിക്കാൻ നാടോടി വേഷത്തിലാണ് കറക്കം. പിടികൂടുമ്പോൾ ഇവരുടെ കൈവശം ആറര ലിറ്റർ വരുന്ന13 കുപ്പി മദ്യം ഉണ്ടായിരുന്നു. മാഹിയിൽ നിന്ന് മൊത്തമായി വിദേശമദ്യം ഇവർക്ക് എത്തിച്ചുകൊടുക്കുന്നവരെ പറ്റിയും ബേപ്പൂർ പോലീസ് അന്വേഷിക്കുന്നുണ്ട്.

അബ്കാരി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Foreign Liquor Sales: Lady Arrested -Kerala News
Next Story