Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നെടുമ്പാശേരിയിൽ വിദേശ കറന്‍സി കടത്താന്‍ ശ്രമിച്ച ആൾ പിടിയിൽ

text_fields
bookmark_border
നെടുമ്പാശേരിയിൽ വിദേശ കറന്‍സി കടത്താന്‍ ശ്രമിച്ച ആൾ പിടിയിൽ
cancel

നെടുമ്പാശേരി: രാജ്യാന്തര വിമാനത്താവളം വഴി വിദേശ കറന്‍സി കടത്താന്‍ ശ്രമിച്ച ആൾ പിടിയിൽ. ഷാര്‍ജയിലേക്ക് കടത്താന്‍ ശ്രമിച്ച 1 കോടി 30 ലക്ഷം രൂപ മൂല്യമുള്ള വിദേശ കറന്‍സിയാണ് കസ്റ്റംസ് പിടിച്ചെടുത്തത്. സംഭവത്തിൽ തൃശൂര്‍ സ്വദേശി വിഷ്ണുവിനെ കസ്റ്റഡിയിലെടുത്തു. ബാഗിനുള്ളില്‍ ഷര്‍ട്ടുകള്‍ക്കിടയില്‍ ഒളിപ്പിച്ച് വിദേശ കറന്‍സി കടത്താനാണ് ഇയാൾ ശ്രമിച്ചത്. 

പുലര്‍ച്ചെ എയര്‍ ഇന്ത്യ വിമാനത്തില്‍ സന്ദര്‍ശക വിസയില്‍ ഷാര്‍ജയിലേക്കേ് പോകാന്‍ എത്തിയതായിരുന്നു ഇയാൾ. സംശയം തോന്നിയതിനെ തുടര്‍ന്ന് കസ്റ്റംസ് ബാഗേജ് തുറന്ന് പരിശോധിച്ചപ്പോഴാണ് കറന്‍സി കണ്ടെത്തിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. 

കഴിഞ്ഞ ദിവസം െനടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് വിദേശ കറന്‍സി പിടികൂടി‍യിരുന്നു. ഡല്‍ഹിയില്‍ നിന്ന് കൊച്ചി വഴി സൗദി അറേബ്യയിലേക്ക് പോകാനെത്തിയ അഫ്ഗാന്‍ സ്വദേശിയില്‍ നിന്ന് 11 കോടിയുടെ സൗദി റിയാലും ഡോളറുകളും ആണ് കസ്റ്റംസ് പിടികൂടിയത്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - foreign Currency Seized in Nedumbassery Airport -Kerala News
Next Story