മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ യാത്രികനില്‍നിന്ന് വിവിധ വിദേശരാജ്യങ്ങളുടെ കറന്‍സി പിടിച്ചെടുത്തു. ദുബൈയിലേക്ക് പോകാനെത്തിയ കോഴിക്കോട് സ്വദേശി സാബിക്കില്‍ നിന്നാണ് 5.62 ലക്ഷം രൂപ മൂല്യമുള്ള വിദേശ കറന്‍സി പിടികൂടിയത്.
കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇതിനകം നിരവധി യാത്രികരില്‍നിന്ന് വിദേശ കറന്‍സി പിടികൂടിയിട്ടുണ്ട്. ഞായറാഴ്ച ഏഴ് കേസുകളിലായി 1.24 കോടി രൂപ മൂല്യമുള്ള 2.51 കിലോ സ്വര്‍ണവും തിങ്കളാഴ്ച രാത്രി 25.58 ലക്ഷം രൂപമൂല്യമുള്ള 600 ഗ്രാം സ്വര്‍ണവും പിടികൂടിയിരുന്നു.
കോവിഡ് കാലത്ത് ഇതുവരെ 12 തവണ സ്വര്‍ണക്കടത്ത് പിടികൂടി. നാളിതുവരെയായി 37.52 കോടി രൂപ മൂല്യമുള്ള 76.17 കിലോ സ്വര്‍ണമാണ് കണ്ണൂരില്‍നിന്ന് പിടികൂടിയത്.