ഹർത്താൽ: കേരള മുസ്ലിം ജമാഅത്ത് അംഗത്തിന്റെ സ്വത്തും ജപ്തി ചെയ്തു
text_fieldsതിരൂരങ്ങാടി: പോപുലർ ഫ്രണ്ടുമായോ ഹർത്താലുമായോ ഒരു ബന്ധവുമില്ലാത്ത വ്യക്തിയുടെ സ്വത്ത് ജപ്തി ചെയ്തതായി പരാതി. ചെമ്മാട് സി.കെ നഗറിലെ പി. മൊയ്തീൻ കുട്ടിയുടെ (62) സ്വത്തുക്കളാണ് റവന്യൂ വകുപ്പ് അധികൃതർ ജപ്തി ചെയ്തത്. കേരള മുസ്ലിം ജമാഅത്ത് അംഗമാണ് ഇദ്ദേഹം.
പോപുലർ ഫ്രണ്ടുമായി മുമ്പോ പിമ്പോ ഒരു ബന്ധവുമില്ലാത്ത വ്യക്തിയാണ് താനെന്നും നടപടിയിൽ മാനസിക പ്രയാസമുണ്ടെന്നും മൊയ്തീൻ കുട്ടി പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജപ്തി നടപടികളുമായി തിരൂരങ്ങാടി വില്ലേജ് ഓഫിസറും സംഘവും ഇദ്ദേഹത്തിന്റെ വീട്ടിലെത്തിയത്.
നടപടി ആരുടെ ഭാഗത്തുനിന്നുള്ള തെറ്റാണെന്ന് കണ്ടെത്താനാവാതെ മനഃപ്രയാസത്തിലാണ് ഇദ്ദേഹത്തിന്റെ കുടുംബം.
അന്യായ നടപടിക്കെതിരെ കുടുംബം ജില്ല പൊലീസ് മേധാവിക്കും തിരൂരങ്ങാടി തഹസിൽദാർക്കും പരാതി നൽകിയിട്ടുണ്ട്. പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നാണ് അധികൃതരുടെ മറുപടി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

