Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വകാര്യ വനഭൂമിയിൽ 50...

സ്വകാര്യ വനഭൂമിയിൽ 50 സെന്‍റ്​ വരെ കൈവശം വെച്ചവർക്ക്​ രേഖ; ബിൽ പാസായി

text_fields
bookmark_border
kerala assembly
cancel

തിരുവനന്തപുരം: സ്വകാര്യ വനഭൂമിയിൽ 50 സെന്‍റ്​ വരെ കൈവശം വെച്ചവർക്ക്​ കൈവശരേഖ നൽകാൻ വ്യവസ്ഥ ചെയ്യുന്ന സ്വകാര്യ വനം നിക്ഷിപ്തമാക്കൽ ബിൽ നിയമസഭ പാസാക്കി. 1971ലെ കേരള സ്വകാര്യ വനങ്ങൾ (നിക്ഷിപ്​തമാക്കലും പതിച്ചുകൊടുക്കലും) നിയമത്തിലാണ്​ ഭേദഗതി.

1971 മേയ്​ 10 മുതൽ മുൻകാല പ്രാബല്യം ഇതിനുണ്ടാകും. ചെറുകിട കർഷകരെ ബാധിക്കുന്ന വിഷയമെന്ന നിലയിലാണ്​ സർക്കാർ നിയമഭേദഗതിക്ക്​ തയാറായത്​. റവന്യൂ-വനം വകുപ്പുകൾ തമ്മിൽ ഇതിൽ ഭിന്നതയുണ്ടായിരുന്നു. 50 സെന്‍റ്​ വരെ അനുമതി നൽകാമെന്ന നിലപാടായിരുന്നു റവന്യൂ വകുപ്പിന്​.

പിന്നീട്,​ വനം-റവന്യൂ മന്ത്രിമാർ നടത്തിയ ചർച്ചയിൽ ഇതിൽ ധാരണയായി. സഭയിൽ ബഹളമായതിനാൽ ചർച്ചയില്ലാതെയാണ്​ ബിൽ പാസായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala assemblyprivate forest land Bill
News Summary - For those holding up to 50 cents in private forest land; Bill passed
Next Story