Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇന്ത്യൻ ജുഡിഷ്യറിയുടെ...

ഇന്ത്യൻ ജുഡിഷ്യറിയുടെ ചരിത്രത്തിലാദ്യമായി ജഡ്ജി പത്രക്കാരുടെ സാന്നിധ്യം ഉറപ്പുവരുത്തി കളവ് പറഞ്ഞ് വക്കീലിനെ അപമാനിച്ചു - ടി.ബി മിനി

text_fields
bookmark_border
TB Mini
cancel

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ജഡ്ജി ഹണി എം. വര്‍ഗീസിന്റെ വിമർശനത്തിന് മറുപടിയുമായി അതിജീവിതയുടെ അഭിഭാഷക ടി.ബി മിനി. ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തിലാദ്യമായാണ് ഒരു ജഡ്ജി കോടതി മുറിയില്‍ വക്കീല്‍ ഇല്ലാത്ത സമയത്ത് കളവ് പറഞ്ഞ് അപകീര്‍പ്പെടുത്തിയിരിക്കുന്നതെന്ന് മിനി ടി.ബി വിമർശിച്ചു. ഒന്നര വര്‍ഷക്കാലം താന്‍ ട്രയല്‍ കോടതിയില്‍ ഉണ്ടായ ആളാണെന്നും മിനി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

വിധി വന്നതു മുതൽ സംഘടിതമായി യൂടൂബ് ചാനലുകൾ അതിജീവിതയെയും എന്നേയും ആക്രമിച്ചു കൊണ്ടിരിക്കുകയാണ്. അതിജീവിതയായ നടിയുടെ കേസിന്‍റെ ട്രയൽ കോടതിയിൽ ഒന്നര വർഷത്തോളം സ്ഥിരം ഇരുന്ന ഒരു വക്കീലിനെതിരെ മാധ്യമങ്ങൾ കേൾക്കുവാൻ 10 ദിവസത്തിൽ താഴെ മാത്രം കോടതിയിൽ വന്നു എന്ന് കോടതിയുടെ കേസ് വിധി പറഞ്ഞ ശേഷം ഒരു ജഡ്ജി കളവായി ഡെക്കോറത്തിന് ചേരാത്ത വിധത്തിൽ എന്തിന് പറഞ്ഞുവെന്നും ടി.ബി മിനി ചോദിച്ചു.

ടി.ബി. മിനിയുടെ ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണരൂപം:

ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിലാദ്യമായി ഒരു ജഡ്ജി ഒരു വക്കീലിനെ കോടതി മുറിയിൽ അവരില്ലാത്ത സമയത്ത് പത്രക്കാരുടെ സാന്നിദ്ധ്യം ഉറപ്പുവരുത്തി കളവും വാസ്തവ വിരുദ്ധവുമായ കാര്യം പറഞ്ഞു അപകീർത്തി പ്പെടുത്തിയിരിക്കുകയാണ്. നടിയെ ആക്രമിച്ച കേസിൽ എന്നെ അപമാനിച്ച് സംഘടിതമായി എൻ്റെ െപ്രാഫഷനേയും എന്നേയും അപകീർത്തിപ്പെടുത്തുന്നത് കൂടാതെ ഇന്നലെ 12- 1-25 ന് ജില്ലാ ജഡ്ജിയും ഈ കേസിലെ വിധി പറഞ്ഞ് 4 പ്രതികളെ വെറുതെ വിടുകയും 6 പേരെ ശിക്ഷിക്കുകയും ചെയ്ത ജസ്ജി ഹണി എം. വർഗ്ഗീസ് എന്ന ജഡ്ജി കളവായി കാര്യങ്ങൾ പറഞ്ഞത്.

ഒന്നര വർഷക്കാലം ഞാൻ ട്രയൽ കോടതിയിൽ ഉണ്ടായ ഒരാളാണ്.

ഈ കേസിൽ ആദ്യം വക്കാലത്ത് സഞ്ജയ് എന്ന വക്കീലിനായിരുന്നു. 2 പ്രോസിക്യൂട്ടർമാർ രാജിവച്ചു ഒരാൾ ഹൈക്കോതിയിൽ കേസ് കൊടുത്തു. ഈ കോടതിയിൽ ഈ കേസ് നടത്തുവാൻ വരുവാൻ പ്രോസിക്യൂട്ടറായി പലരും തയ്യാറായില്ല.

മെമ്മറി കാർഡ് ലീക്കായ കേസ് ഞാൻ ഹൈക്കോടതിയിൽ കേസ് നൽകി.

ഇതിനിടയിൽ അന്വേഷണ ഉദ്യോഗസ്ഥൻ മെമ്മറി കാർഡ് പരിശോധിക്കുവാൻ ഈ കോടതിയിൽ അപേക്ഷ വച്ചു എങ്കിലും കോടതി അതിന് തയ്യാറായില്ല. മാത്രമല്ല ഫർദർ അന്വേഷണത്തിന് അത് വലിയ തടസ്സം സൃഷ്ടിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ ഫയൽ ചെയ്ത ആഹർജിയിൽ ഹാജരായ അഡ്വ അജകുമാർ സ്പെഷ്യൽ പ്രോസിക്യൂട്ടറാ യി നിയോഗിച്ചപ്പോൾ സജജയ് വക്കീൽ വക്കാലത്ത് മാറി എനിക്ക് വന്നു. അതിജീവിത ഈ സമയത്ത് അഡ്മിനിസ്ട്രേറ്റീവ് നിലയിലും ജുഡീഷറി ലെവലിലും ഈ ജഡ്ജി നീതി നടപ്പിലാക്കില്ല എന്ന ആരോപണവുമായി ബഹു കേരള ഹൈക്കോടതിയിലും പിന്നെ സുപ്രീം കോടതിയിലും ഹർജിനൽകി. പക്ഷെ അത് അനുവദിച്ചില്ല.

പുതിയതായി വന്ന സ്പെഷ്യൽ് പ്രോസിക്യൂട്ടർക്കും ആ കോടതിയിൽ നല്ല അനുഭവമായിരുന്നില്ല പൂർണ്ണമായി ഒരു Side പിടിക്കുന്നു എന്ന് തോന്നുന്ന രീതിയായിരുന്നു കോടതിയിൽ.

പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടതനുസരിച്ച് ഒന്നര വർഷത്തിൽ അസുഖമായിട്ടോ ജില്ലയിൽ പുറത്ത് വർക്ക് വന്നിട്ടോ ഞാൻ കോടതിയിൽ ചെന്നില്ല എന്ന തൊഴിച്ചാൽ എല്ലാ ദിവസവും ഞാൻ ആ കോടതിയിൽ ഉണ്ടായിരുന്നു

എനിക്ക് ഒരു റോളും അനുവദിക്കപ്പെട്ടിട്ടില്ല . അത് നിയമപരമായി വിക്ടിം ലോയറിന് ട്രയൽ കോടതിയിൽ അനുവാദമില്ല.

8-12-25 ന് കേസിൽ വിധി വന്നതു മുതൽ സംഘടിതമായി യൂടൂബ് ചാനലുകൾ അതിജീവിതയെയും എന്നേയും ആക്രമിച്ചു കൊണ്ടിരുന്നു

പക്ഷെ ഇന്നലെ 12- 1-25 ന് ഈ കേസിൽ ഉണ്ടായിരുന്നതും പലരും വാദികളുമായുള്ള കോടതി അലക്ഷ്യ കേസുകൾ വാദത്തിന് വച്ചിരുന്നു.

ഷെർലി എന്ന ഒരു വാദിയുടെ കേസിൽ എനിക്ക് വക്കാലത്തുണ്ടായിരുന്നു. അതിജീവിതയല്ല ആ കേസിൽ വാദി. പത്രമാധ്യമങ്ങളും അതിജീവിതക്കു വേണ്ടി ഞാൻ ഹാജരായില്ല എന്നൊക്കെ പറഞ്ഞ് റിപ്പോർട്ടർമാർ പറയുന്നത് കേട്ടു.

ആ കേസ് പ്രോസിക്യൂട്ടറുടെ ഹിയറിംഗിന് വച്ചിരുന്നതാണ്. എനിക്ക് ഹൈക്കോടതിയിൽ കേസുണ്ടായതിനാൽ എന്‍റെ ജൂനിയേഴ്സിനെ ഈ കേസ് പറയുവാൻ ഞാൻ ഏർപ്പാടാക്കി. കേസ് വിളിച്ചപ്പോൾ ജൂനിയർ എഴുന്നേറ്റു നിന്നു കേസിൽ വാദം പറയുവാൻ തയ്യാറായപ്പോഴാണ് അസാധാരണമായി ജഡ്ജി സീനിയറിനെ കുറിച്ച് ഈ കേസുമായി ബന്ധമില്ലാത്തതും തീർന്നു പോയതുമായ നടിയെ ആക്രമിച്ച കേസിൽ ഞാൻ കോടതിയിൽ 10 ദിവസം പോലും വന്നിട്ടില്ല വന്നാൽ ഉറങ്ങുകയായിരുന്നു എന്നും വാസ്തവ വിരുദ്ധമായി മാധ്യമങ്ങൾക്കുമുന്നിൽ പറഞ്ഞത് എന്നെ അപകീർത്തി പ്പെടുത്തുന്ന ഈ വാചകങ്ങൾ പുറത്ത് വിട്ടതിനു ശേഷം 24 ചാനലിൽ നിന്നും എന്നെ വിളിച്ചു പറഞ്ഞപ്പോഴാണ് ഞാൻ ഇത് അറിഞ്ഞത്. പിന്നീട് ജൂനിയേഴ്സ് കോടതിയിൽ നിന്നും വന്നപ്പോൾ കൃത്യമായി പറഞ്ഞു.

മാധ്യമങ്ങൾ പലരും പലതും പറഞ്ഞു.

അതിജീവിതക്കു വേണ്ടി ഹാജരായില്ല എന്ന് വരെ. പക്ഷെ ആകേസ് അതിജീവിത ഫയൽ ചെയ്തതാണോ എന്ന് വെരിഫൈ ചെയ്യാതെ യാണ് അവർ അത് പറഞ്ഞത്. മാത്രമല്ല വക്കീലിൻ്റെ representation കോടതിയിൽ ഉണ്ടായിരുന്നു

അതിജീവിതയായ നടിയുടെ കേസിൻ്റെ ട്രയൽ കോടതിയിൽ ഒന്നര വർഷത്തോളം സ്ഥിരം ഇരുന്ന ഒരു വക്കീലിനെതിരെ മാധ്യമങ്ങൾ കേൾക്കുവാൻ 10 ദിവസത്തിൽ താഴെ മാത്രം കോടതിയിൽ വന്നു എന്ന് കോടതിയുടെ കേസ് വിധി പറഞ്ഞ ശേഷം ഒരു ജഡ്ജി കളവായി ഡെക്കോറത്തിന് ചേരാത്ത വിധത്തിൽ എന്തിന് പറഞ്ഞു?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:judgeActress Attack CaseAdv. TB Mini
News Summary - For the first time in the history of Indian Judiciary, the judge ensured the presence of journalists. Insulting the lawyer by saying lie - T.B Mini
Next Story