കേരള ചരിത്രത്തിലാദ്യമായി പ്രത്യേക എ.ഐ വകുപ്പ്; ചുമതല പി.കെ കുഞ്ഞാലിക്കുട്ടിക്ക്
text_fieldsതിരുവനന്തപുരം: കേരള മന്ത്രിസഭയിൽ ഇനി എ.ഐക്കുവേണ്ടിയും പ്രത്യേക വകുപ്പ്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് ക്യാബിനറ്റ് തലത്തിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിനായി പ്രത്യേക വകുപ്പ് രൂപീകരിക്കുന്നത്. ഇങ്ങനെ വീണ്ടും ചരിത്രത്തിലിടം നേടിയിരിക്കുകയാണ് യു.ഡി.എഫ് സർക്കാർ.
സംസ്ഥാനത്തിന്‍റെ ഭരണഘടനയിൽ തന്നെ ശ്രദ്ധേയമായ മാറ്റമാണ് ഈ നീക്കം അടയാളപ്പെടുത്തുന്നത്. ഇൻഫർമേഷൻ ടെക്നോളജി, മറ്റ് അനുബന്ധ മേഖലകൾ എന്നിവക്കൊപ്പം വ്യവസായ വാണിജ്യ വകുപ്പിനു കീഴിലാണ് എ.ഐ വകുപ്പ് വരുന്നത്. മെയ് 20ന് പുറത്തിറങ്ങിയ സംസ്ഥാന ഗസറ്റ് ഉത്തരവ് പ്രകാരം പി.കെ കുഞ്ഞാലിക്കുട്ടിയാണ് വകുപ്പ് കൈകാര്യം ചെയ്യുന്നത്. വ്യവസായ-വാണിജ്യ വകുപ്പിനു കീഴിലാണ് എ.ഐ വകുപ്പ്. ഇതുകൂടാതെ സ്റ്റാർട്ടപ്പുകൾ, മൈനിഗ് ആന്‍റ് ജിയോളയി, കൈത്തറി, തുണിത്തരങ്ങൾ എന്നിവയും കുഞ്ഞാലിക്കുട്ടിയുടെ വകുപ്പിൽ വരുന്നവയാണ്.
വിദ്യാഭ്യാസം, സ്റ്റാർട്ടഅപ്പുകൾ, പൊതുസേവനങ്ങൾ എന്നിങ്ങനെ നിരവധി മേഖലകളിൽ ഇതിനകം തന്നെ കേരളം എ.ഐയുടെ സാനിധ്യം അറിയിച്ചിട്ടുണ്ട്. കേരളം ആതിദേയത്വം വഹിച്ച അന്താരാഷ്ട്ര എ.ഐ കോൺക്ലേവുകൾ വിദേശ നിക്ഷേപങ്ങളെയും പ്രതിഭകളെയും ആകർഷിക്കാൻ ഉതകുന്നതായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

