Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആറുകോടിയേക്കാൾ...

ആറുകോടിയേക്കാൾ വിലയുണ്ട്​ ഈ നേരിന്‍റെ നേർരൂപത്തിന്​-രണ്ട്​ മക്കൾക്കും രോഗം, ജോലി നഷ്​ടപ്പെട്ടപ്പോൾ ലോട്ടറി കച്ചവടം; അറിയാം സ്​മിജയുടെ ജീവിതം

text_fields
bookmark_border
smija lottery
cancel
camera_alt

സ്​മിജയും ഭർത്താവ്​ രാജേശ്വരനും മക്കൾക്കൊപ്പം

'ഞാൻ വലിയൊരു കാര്യം ചെയ്​തതായി തോന്നുന്നില്ല. കടം പറഞ്ഞവർക്ക്​ സമ്മാനമടിച്ചാൽ ടിക്കറ്റ്​ കൊടുക്കും. പണ്ടേ അങ്ങിനെയാണ്​. അതിനിയും തുടരും' -തന്‍റെ സത്യസന്ധതയെ ലോകം വാഴ്​ത്തു​േമ്പാളും വലിയൊരു കാര്യമാണ്​ ചെയ്​തതെന്ന ഭാവമേയില്ല സ്​മിജക്ക്​. ആറുകോടിയുടെ തിളക്കത്തിൽ കണ്ണുമഞ്ഞളിക്കാതെ വിശ്വാസ്യത കാത്തുസൂക്ഷിച്ച്​ ഏവരുടെയും മനം കവർന്ന ആലുവയിലെ ലോട്ടറി ടിക്കറ്റ്​ വിൽപനക്കാരിയായ സ്​മിജ അഭിനന്ദനപ്രവാഹത്തിനിടയിലും ഉപജീവനമാർഗത്തിന്‍റെ തിരക്കിൽ തന്നെ.

ഫോണിലൂടെ 200 രൂപ കടത്തിൽ പറഞ്ഞുറപ്പിച്ച ടിക്കറ്റിന്​ ഒന്നാം സമ്മാനമടിച്ചപ്പോൾ വാങ്ങിയയാൾക്ക്​ തന്നെ ടിക്കറ്റ്​ നൽകി വാക്കു പാലിച്ച സ്മിജയുടെ നന്മക്കും സത്യസന്ധതയ്ക്കുമാണ്​ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ മലയാളികളിൽ നിന്ന്​ കയ്യടി ഉയരുന്നത്​. ചുണങ്ങംവേലി രാജഗിരി ആശുപത്രിക്കു മുമ്പിലാണ്​ നേരിന്‍റെ നേർരൂപമായി മലയാളികൾ വിശേഷിപ്പിക്കുന്ന സ്മിജ കെ. മോഹൻ ലോട്ടറി വിൽപന നടത്തുന്നത്​. സംസ്ഥാന സർക്കാർ ലോട്ടറിയുടെ സമ്മർ ബമ്പർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ആറുകോടി രൂപ ലഭിച്ചതു സ്മിജയുടെ പക്കൽ നിന്നും ചക്കംകുളങ്ങര പാലച്ചുവട്ടിൽ പി.കെ. ചന്ദ്രൻ എന്നയാൾ കടമായി വാങ്ങിയ ടിക്കറ്റിനായിരുന്നു. തന്‍റെ കയ്യിൽ നിന്ന്​ സ്​ഥിരമായി ടിക്കറ്റ്​ വാങ്ങുന്ന ചന്ദ്രന്​ വീട്ട​ിലെത്തി സമ്മാനാർഹമായ ടിക്കറ്റ്​ കൈമാറാൻ സ്​മിജ രണ്ടാമതൊന്ന്​ ആലോചിച്ചതേയില്ല.

സ്​മിജയുടെ ജീവിതത്തിലെ കഷ്​ടപ്പാടുകളുടെ കഥയറിയു​േമ്പാളാണ്​ ഈ നന്മക്ക്​ മധുരം കൂടുന്നത്​. ലോട്ടറി ടിക്കറ്റ് അച്ചടിക്കുന്ന കാക്കനാട് സർക്കാർ പ്രസിൽ താൽക്കാലിക ജീവനക്കാരായിരുന്നു സ്മിജയും ഭർത്താവ് രാജേശ്വരനും. മൂത്തമകന്‍ ജഗന്‍ (12) തലച്ചോറിന് രക്തം കട്ടപിടിക്കുന്ന രോഗത്തിന്​ ചികിത്സയിലാണ്​. രണ്ടാമത്തെ മകന്‍ ലുെഖെദിന് (രണ്ടര വയസ്​) രക്താര്‍ബുദമെന്ന്​ കണ്ടെത്തിയിരുന്നെങ്കിലും പിന്നീട്​ മാറി.

രണ്ടാമത്തെ കുട്ടിക്കു കാൻസർ വന്നതോടെയാണ്​ സ്മിജയ്ക്കു ജോലിക്കു പോകാൻ കഴിയാതായത്​. മൂത്ത മകന്‍റെ ചികിത്സയ്ക്കു മുൻകൂട്ടി പറയാതെ അവധി എടുത്തതിനാൽ രാജേശ്വരനും ജോലി നഷ്​ടമായി. ഇതോടെയാണ്​ ഇരുവരും ലോട്ടറി കച്ചവടത്തിലേക്കിറങ്ങിയത്. പട്ടിമറ്റം വലമ്പൂരില്‍ െലെഫ് പദ്ധതി പ്രകാരം നിര്‍മിച്ച വീട്ടിലാണ് സ്മിജയും കുടുംബവും താമസിക്കുന്നത്.

സ്​മിജയും ചന്ദ്രനും

നറുക്കെടുപ്പു ദിവസമായ ഞായറാഴ്ച ഉച്ചയായിട്ടും ടിക്കറ്റുകൾ വിറ്റുപോകാതെ വന്നതോടെയാണ്​ സ്മിജ സ്​ഥിരം എടുക്കുന്നവരെ വിളിച്ച്​ ടിക്കറ്റ് വേണോ​െയന്ന്​ ചോദിക്കുന്നത്​. ​കൈവശമുള്ള 12 ടിക്കറ്റുകളുടെ നമ്പറുകൾ സ്മിജ ഒന്നൊന്നായി പറഞ്ഞപ്പോൾ അതിൽ നിന്ന്​ ഒരെണ്ണം തനിക്കുവേണ്ടി മാറ്റിവെക്കാൻ ചന്ദ്രൻ പറയുകയായിരുന്നു. ടിക്കറ്റ്​ വിലയായ 200 രൂപ പിന്നെ തരാമെന്നും പറഞ്ഞു. ഫലം വന്നപ്പോളാണ്​ ഈ ടിക്കറ്റിനാണ്​ ഒന്നാം സമ്മാനം ലഭിച്ചതെന്ന്​ അറിയുന്നത്​. അപ്പോൾ തന്നെ ഭർത്താവ് രാജേശ്വരനൊപ്പം ചന്ദ്രന്‍റെ വീട്ടിലെത്തി ടിക്കറ്റ്​ കൈമാറുകയായിരുന്നു.

കീഴ്​മാട്​ ഡോണ്‍ ബോസ്‌കോയില്‍ പൂന്തോട്ട പരിപാലകനായി ജോലി ചെയ്യുന്ന ചന്ദ്രന്‍ 15 വർഷമായി സ്ഥിരമായി ലോട്ടറി എടുക്കുന്നയാളാണ്​. മൂത്തമകളുടെ വീടുപണി, രണ്ടാമത്തെ മകളുടെ വിവാഹം, മകന്‍റെ ബി.ടെക്​ പഠനം തുടങ്ങിയ ആവശ്യങ്ങൾക്ക്​ പണം ചെലവഴിക്കുമെന്ന്​ ചന്ദ്രൻ പറഞ്ഞു. നികുതി കഴിഞ്ഞു 4 കോടി 20 ലക്ഷം രൂപയാണ്​ ചന്ദ്രന്​ ലഭിക്കുക.

2011ലാണ്​ സ്​മിജയും ഭർത്താവും രാജഗിരി ആശുപത്രിക്കു സമീപം ലോട്ടറി തട്ട്​ ഇടുന്നത്​. രണ്ടര വർഷം മുമ്പ്​ ഇവർ ടിക്കറ്റ് വിൽപനയ്ക്കായി വാട്​സാപ്​ ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. 213 അംഗങ്ങളുള്ള ഈ ഗ്രൂപ്​ വഴിയാണ്​ ചന്ദ്രൻ ടിക്കറ്റ്​ ബുക്ക്​ ചെയ്​തത്​. ഓരോ ലോട്ടറിയും ഇറങ്ങുമ്പോൾ തന്‍റെ പക്കലുള്ള നമ്പറുകൾ സ്മിജ വാട്​സാപ്പിൽ ഇടുകയും ആവശ്യക്കാർ അതു നോക്കി ഇഷ്ടമുള്ള നമ്പർ തെരഞ്ഞെടുക്കുകയുമാണ് ചെയ്യുന്നത്​.​ലോട്ടറി തട്ടിൽ ഇരിക്കുന്നതു രാജേശ്വരനാണ്. സ്മിജ ടിക്കറ്റ് കൊണ്ടുനടന്നു വിൽക്കും. രണ്ട്​ മക്കളും അമ്മയും രോഗികളായതിനാൽ രാവിലെ ഏഴിന്​ ആരംഭിക്കുന്ന കച്ചവടം ഉച്ചകഴിഞ്ഞ്​ മൂന്നിന്​ ഇവർ അവസാനിപ്പിക്കും. പിന്നെയാണ്​ വാട്​സാപ്​ വഴിയുള്ള വിൽപന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:smijahonesty of lottery seller
News Summary - For Smija, honesty is above all
Next Story