മരാമത്ത് നിർമിതി ഗുണനിലവാര പരിശോധനക്ക് മൊബൈൽ ലാബുകൾ; ഉദ്ഘാടനം നാളെ
text_fieldsതിരുവനന്തപുരം: റോഡുകളും പാലങ്ങളും കെട്ടിടങ്ങളും ഉൾപ്പെടെ പൊതുമരാമത്ത് വകുപ്പിന്റെ നിർമാണപ്രവർത്തനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ സജ്ജമാക്കിയ ഓട്ടോമേറ്റഡ് മൊബൈൽ ക്വാളിറ്റി ടെസ്റ്റിങ് ലാബുകൾ ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും.
പ്രവൃത്തികൾ ഗുണമേന്മയോടെയാണെന്ന് ഉറപ്പാക്കാൻ നേരിട്ടെത്തി തത്സമയ പരിശോധന നടത്താനാണ് മൂന്ന് ടെസ്റ്റിങ് ലാബുകൾ സജ്ജമാക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
സിമന്റ്, മണൽ, മെറ്റൽ, ബിറ്റുമിൻ, കോൺക്രീറ്റ്, ടൈൽ തുടങ്ങിയവയുടെ ഗുണനിലവാരം ഇതുവഴി പരിശോധിക്കാനാകും.
അത്യാധുനിക നോൺ ഡിസ്ട്രക്ടീവ് ടെസ്റ്റിങ് ഉപകരണങ്ങളാണ് മൂന്നുകോടിയോളം രൂപ ചെലവഴിച്ച് സജ്ജമാക്കിയ മൊബൈൽ ലാബുകളിലുള്ളത്. മൂന്നു മേഖലകളിലായാണ് പരിശോധന നടത്തുക.
തിരുവനന്തപുരം പബ്ലിക് ഓഫിസ് കോംപ്ലക്സിൽ രാവിലെ 11.30ന് നടക്കുന്ന ഫ്ലാഗ് ഓഫ് ചടങ്ങിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷതവഹിക്കും. മന്ത്രിമാരായ ആന്റണി രാജു, വി. ശിവൻകുട്ടി, ജി.ആർ. അനിൽ മുഖ്യാതിഥികളാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

