
ഒരു രൂപക്ക് സ്ഥാനാർഥിയാകാം; സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പരസ്യത്തിന്‍റെ കഥയറിയാം
text_fieldsകോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതൽ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന പരസ്യമാണ് 'ഒരു രൂപക്ക് തെരെഞ്ഞടുപ്പിൽ മത്സരിക്കാം'. ഇന്ത്യൻസ് ഗാന്ധിയൻ പാർട്ടിയുടെ പേരിലാണ് പരസ്യം. വിളിക്കാൻ ഫോൺ നമ്പറും നൽകിയിട്ടുണ്ട്.
മറ്റു പാർട്ടികളെപ്പോലെ അണികൾ ഇല്ലാത്തതിനാലാണ് പരസ്യം നൽകാനുള്ള പാർട്ടി അംഗങ്ങളുടെ തീരുമാനമെന്നാണ് ഈ ഫോൺ നമ്പറിൽ വിളിച്ചപ്പോൾ കിട്ടിയ മറുപടി. നൂതന സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് പാർട്ടിയുടെ രംഗപ്രവേശം. എന്നാൽ മത്സര രംഗത്തുള്ള മറ്റുള്ളവരെപ്പോലെ പണമില്ലാത്തത് ഈ പാർട്ടി അണികളെ വലക്കുകയും ചെയ്യുന്നുണ്ട്.
സ്ഥാനാർഥിയാകണമെങ്കിൽ ആദ്യം പാർട്ടി മെമ്പർഷിപ്പ് എടുക്കണം. അതിന്‍റെ ചിലവാണ് ഒരു രൂപ. ശേഷം പാർട്ടി നിർദേശിക്കുന്ന അല്ലെങ്കിൽ താൽപര്യമുള്ള മണ്ഡലങ്ങളിൽ മത്സരിക്കാം. തെരഞ്ഞെടുപ്പിന് കെട്ടിവെക്കേണ്ട തുക പാർട്ടി തന്നെ സംഘടിപ്പിക്കും.
രണ്ടുദിവസങ്ങളിലായി കൊച്ചിയിൽ നടക്കുന്ന റിക്രൂട്ട്മെന്റ് വഴിയാണ് മത്സരിക്കാൻ നിർത്തേണ്ട സ്ഥാനാർഥികളെ തെരഞ്ഞെടുക്കുക. അതിനായി പത്തോളം മണ്ഡലങ്ങളിൽ ഭാവിയിൽ നടത്താനുദ്ദേശിക്കുന്ന വികസന രേഖകൾ തയാറാക്കി നൽകുകയും വേണം. ശേഷം ഇന്‍റർവ്യൂവിന്‍റെ അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യം മാത്രം പോരാ കഴിവും മാനദണ്ഡമാക്കുമെന്നാണ് അവകാശവാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
