Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിവാഹാലോചനയുമായി പോയ സംഘത്തെ പിഴയടക്കാത്തതിന് പൊലീസ് തിരിച്ചയച്ചു
text_fieldsbookmark_border
കുറ്റ്യാടി: ഊരത്ത് നിന്ന് വിവാഹാലോചനയുമായി കൽപറ്റയിലേക്ക് പോയ സംഘത്തെ പൊലീസ് തടഞ്ഞ് തിരിച്ചയച്ചു. കുറ്റ്യാടി സി.ഐയിൽനിന്ന് യാത്ര സംബന്ധിച്ച രേഖകൾ സംഘടിപ്പിച്ച് പോയ സംഘത്തെയാണ് വെള്ളമുണ്ട പൊലീസ് നിരവിൽപുഴയിൽനിന്ന് തിരിച്ചയച്ചത്.
2000 രൂപ പിഴയടച്ചാൽ പോകാമെന്ന് അറിയിച്ചതോടെ സംഘം അതിന് തയാറാവാതെ തിരിച്ചുപോന്നു. ലോക്ഡൗൺ ദിവസമായതിനാൽ മതിയായ കാരണമുള്ളവരെ മാത്രമേ യാത്രക്ക് അനുവദിക്കുകയുള്ളൂ എന്നതായിരുന്നു പൊലീസിെൻറ നിലപാട്.
ഇതേസമയം ആശുപത്രിയാവശ്യത്തിന് കുറ്റ്യാടി ഭാഗത്തുനിന്ന് പോയ സംഘത്തെ പൊലീസ് യാത്ര തുടരാൻ അനുവദിച്ചു.
Next Story

