Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്.ആർ.ടി.സി...

കെ.എസ്.ആർ.ടി.സി ടിക്കറ്റിന് മൊബൈൽ ആപ്; 'എെൻറ കെ.​എ​സ്.​ആ​ർ.​ടി.​സി' നാ​ളെ പു​റ​ത്തി​റ​ങ്ങും

text_fields
bookmark_border
കെ.എസ്.ആർ.ടി.സി ടിക്കറ്റിന് മൊബൈൽ ആപ്; എെൻറ കെ.​എ​സ്.​ആ​ർ.​ടി.​സി നാ​ളെ പു​റ​ത്തി​റ​ങ്ങും
cancel

തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ളി​ലെ ടി​ക്ക​റ്റ് റി​സ​ർ​വേ​ഷ​ൻ ഇ​നി മൊ​ബൈ​ൽ ആ​പ് വ​ഴി​യും. 'എെൻറ കെ.​എ​സ്.​ആ​ർ.​ടി.​സി' എ​ന്ന പേ​രി​ൽ ത​യാ​റാ​ക്കി​യ ആ​പ് ചൊ​വ്വാ​ഴ്ച പു​റ​ത്തി​റ​ങ്ങും. കോ​വി​ഡി​ന് മു​മ്പ് ദി​വ​സേ​ന 10,000 ത്തോ​ളം യാ​ത്ര​ക്കാ​രാ​ണ് കെ.​എ​സ്.​ആ​ർ.​ടി.​സി റി​സ​ർ​വേ​ഷ​ൻ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

ന​ല്ലൊ​രു ശ​ത​മാ​നം യാ​ത്ര​ക്കാ​രും ഒാ​ൺ​ലൈ​ൻ പോ​ർ​ട്ട​ലി​ൽ​നി​ന്ന് മൊ​ബൈ​ൽ ഫോ​ൺ വ​ഴി​യാ​ണ് ടി​ക്ക​റ്റ് റി​സ​ർ​വ് ചെ​യ്യു​ന്ന​ത്. ഇ​ത് പോ​രാ​യ്മ​യാ​യി ക​ണ്ട​തി​നെ​തു​ട​ർ​ന്നാ​ണ് മൊ​ബൈ​ൽ ആ​പ് രൂ​പ​ക​ൽ​പ​ന ചെ​യ്ത​ത്. ആ​ൻ​ഡ്രോ​യ്ഡ്-​ഐ.​ഒ.​എ​സ് പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ ആ​പ് ഉ​പ​യോ​ഗി​ക്കാം. എ​ല്ലാ ആ​ധു​നി​ക പേ​മെൻറ് സം​വി​ധാ​ന​ങ്ങ​ളു​മു​ള്ള ആ​പ് ല​ളി​ത​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ആ​പിെൻറ പ്ര​കാ​ശ​നം ചൊ​വ്വാ​ഴ്ച രാ​വി​ലെ 10.30ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും. മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നും പെ​ങ്ക​ടു​ക്കും.

അ​ൺ​ലി​മി​റ്റ​ഡ് സ്റ്റോ​പ് ഓ​ർ​ഡി​ന​റി​ക​ൾ ഇ​നി 'ജ​ന​ത സ​ർ​വി​സ്'

സ്റ്റോ​പ്പു​ക​ൾ പ​രി​ഗ​ണി​ക്കാ​തെ യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം നി​ർ​ത്തു​ന്ന അ​ൺ​ലി​മി​റ്റ​ഡ് സ്റ്റോ​പ് ഓ​ർ​ഡി​ന​റി ബ​സു​ക​ൾ 'കെ.​എ​സ്.​ആ​ർ.​ടി.​സി ജ​ന​ത സ​ർ​വി​സ്' എ​ന്ന് അ​റി​യ​പ്പെ​ടും. പേ​ര് നി​ർ​ദേ​ശി​ക്കാ​നു​ള്ള കെ.​എ​സ്.​ആ​ർ.​ടി.​സി ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ലെ പോ​സ്റ്റ് വ​ഴി ആ​യി​ര​ത്തി​ല​ധി​കം പേ​രു​ക​ളാ​ണ് വ​ന്ന​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ നി​ർ​ദേ​ശി​ച്ച പേ​രാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഇ​തിെൻറ ലോ​ഗോ പ്ര​കാ​ശ​ന​വും മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ക്കും. ടി​ക്ക​റ്റി​ത​ര വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തിെൻറ ഭാ​ഗ​മാ​യി ആ​രം​ഭി​ച്ച പാ​ർ​സ​ൽ സ​ർ​വി​സു​ക​ളാ​യ 'കെ.​എ​സ്.​ആ​ർ.​ടി.​സി ലോ​ജി​സ്റ്റി​ക്സി'െൻറ ലോ​ഗോ​യും ച​ട​ങ്ങി​ൽ പ്ര​കാ​ശ​നം ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mobile appKSRTEnte KSRTC
Next Story