Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്യൂനെറ്റ്​...

ക്യൂനെറ്റ്​ തട്ടിപ്പിനിരയായി ഫുട്​ബാൾ താരം; സുഹൃത്ത്​ വഞ്ചിച്ചെന്ന്​ ആരോപണം

text_fields
bookmark_border
ക്യൂനെറ്റ്​ തട്ടിപ്പിനിരയായി ഫുട്​ബാൾ താരം; സുഹൃത്ത്​ വഞ്ചിച്ചെന്ന്​ ആരോപണം
cancel

പാലക്കാട്​: ക്യൂനെറ്റ്​ തട്ടിപ്പിനിരയായി ഗോകുലം എഫ്​.സി സ്​ട്രൈക്കർ ഉസ്​മാൻ ആഷിഖ്​. സുഹൃത്തിന്‍റെ നിർബന്ധത്തിന്​ വഴങ്ങി നാല്​ ലക്ഷം രൂപ നൽകി ക്യുനെറ്റിന്‍റെ ഭാഗമായെന്ന്​​ ഉസ്​മാൻ ആഷിഖ്​ ഫേസ്​ബുക്ക്​ വിഡിയോയിൽ പറഞ്ഞു​. തനിക്ക്​ സമയമില്ലാത്തതിനാൽ ഭാര്യയാണ്​ ക്യുനെറ്റിന്‍റെ ഭാഗമായി പ്രവർത്തിച്ചത്​​. എന്നാൽ, നാല്​ മാസം കഴിഞ്ഞിട്ടും വരുമാനമൊന്നും ലഭിച്ചില്ല.

പിന്നീട്​ കമ്പനിയുടെ നിർദേശപ്രകാരം മറ്റൊരാളെ ബിസിനസിന്‍റെ ഭാഗമാക്കിയപ്പോൾ അക്കൗണ്ടിൽ 26,000 രൂപ വന്നു. ഇതോടെ ക്യുനെറ്റ്​ മണിചെയിൻ കമ്പനിയാണെന്ന സംശയമുയർന്നുവെന്നും ഇനി ഇതിന്‍റെ ഭാഗമായി പ്രവർത്തിക്കുന്നില്ലെന്നും അറിയിക്കുകയും നൽകിയ പണം തിരികെ ചോദിക്കുകയും ചെയ്​തു. എന്നാൽ, പണം നൽകാൻ കമ്പനിയിൽ വ്യവസ്ഥയില്ലെന്ന്​ നിങ്ങൾക്ക്​ വേണമെങ്കിൽ കേസ്​ നൽകാമെന്നുമായിരുന്നു കമ്പനിയിൽ ചേർത്ത സുഹൃത്തിന്‍റെ ഭീഷണി.

തനിക്ക്​ സംഭവിച്ചത്​ ആർക്കും സംഭവിക്കരുതെന്ന്​ എന്നുള്ളതിനാലാണ്​ ഇത്​ പുറത്ത്​ പറയുന്നത്​. ആരും ഇത്തരമൊരു തട്ടിപ്പിൽ ചെന്ന്​ ​ചാടരുതെന്ന്​ പറഞ്ഞാണ്​ ഉസ്​മാൻ ആഷിഖ്​ വിഡിയോ അവസാനിപ്പിക്കുന്നത്​.

ക്യൂനെറ്റ്​ എന്ന പേരിലുള്ള കമ്പനി കോടികളുടെ തട്ടിപ്പാണ്​ കേരളത്തിൽ നടത്തിയത്​. ക്യൂ​നെ​റ്റി​െൻറ പേ​രി​ൽ നി​ക്ഷേ​പ​ത​ട്ടി​പ്പ്​ ന​ട​ത്തി​യ​വ​ർ ആ​ളു​ക​ളെ വ്യത്യസ്​ത തന്ത്രങ്ങൾ ഉപയോഗിച്ചാണ്​ വലയിൽപെടുത്തിയിരുന്നത്​. മ​റ്റ് മ​ണി​ചെ​യി​ൻ ക​മ്പ​നി​ക​ളി​ൽ നി​ന്ന് വ്യ​ത്യ​സ്​​ത​മാ​യി പ​ണം ന​ൽ​കു​ന്ന​തോ​ടൊ​പ്പം ഇ​ൻ​റ​ർ​വ്യൂ കൂ​ടി ന​ട​ത്തി​യാ​ണ്​ നി​ക്ഷേ​പ​ക​രെ ആ​ക​ർ​ഷി​ച്ച​ത്. മ​ൾ​ട്ടി ലെ​വ​ൽ മാ​ർ​ക്ക​റ്റി​ങ്ങി​ലെ ത​ട്ടി​പ്പു​ക​ളെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ൾ​ക്ക്​ അ​വ​ബോ​ധ​മു​ള്ള​തി​നാ​ൽ ആ​ധി​കാ​രി​ക​ത​യു​ണ്ടാ​ക്ക​ലാ​യി​രു​ന്നു ല​ക്ഷ്യം. ഇ​ൻ​റ​ർ​വ്യൂ കൂ​ടി 'പാ​സാ​ക​ണ​മെ​ന്ന്​' ഏ​ജ​ൻ​റു​മാ​ർ അ​റി​യി​ച്ച​പ്പോ​ൾ പ​ല​ർ​ക്കും വി​ശ്വാ​സ്യ​ത വ​ന്ന​താ​യാ​ണ്​ പ​റ​യു​ന്ന​ത്. ഇ​തി​നാ​ൽ ഉ​റ്റ​ബ​ന്ധു​ക്ക​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യു​മെ​ല്ലാം നി​ക്ഷേ​പം സ്വീ​ക​രി​ച്ചു.

പ്ര​ധാ​ന​മാ​യി ര​ണ്ട് വാ​ഗ്ദാ​ന​ങ്ങ​ളാ​ണ് ഏ​ജ​ൻ​റു​മാ​ർ ന​ൽ​കു​ന്ന​ത്. ഒ​രു ദി​വ​സം ര​ണ്ടോ, മൂ​ന്നോ മ​ണി​ക്കൂ​ർ ജോ​ലി ചെ​യ്താ​ൽ ര​ണ്ട് വ​ർ​ഷ​ത്തി​ന​കം ല​ക്ഷ​ങ്ങ​ളു​ടെ വ​രു​മാ​നം നേ​ടാം. ര​ണ്ട് വ​ർ​ഷം ഇ​ത്ത​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടും മി​ക​ച്ച വ​രു​മാ​നം ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ മു​ഴു​വ​ൻ തു​ക​യോ അ​തി​ൽ കൂ​ടു​ത​ലോ തി​രി​ച്ചു​ത​രും. എ​ന്നാ​ൽ, വാ​ഗ്ദാ​ന​ത്തി​ൽ വീ​ണ​വ​ർ​ക്ക് പി​ന്നീ​ടാ​ണ് ഇ​ത് മ​റ്റൊ​രു മ​ൾ​ട്ടി ലെ​വ​ൽ മാ​ർ​ക്ക​റ്റി​ങ്ങാ​ണെ​ന്ന് മ​ന​സി​ലാ​യ​തും വ​ഞ്ചി​ത​രാ​യ​ത​റി​ഞ്ഞ​തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qnet
News Summary - Footballer victimized by Qnet scam; Alleged friend cheated
Next Story