Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോക്​ഡൗൺ ലംഘിച്ച്​...

ലോക്​ഡൗൺ ലംഘിച്ച്​ ഫുട്​ബാൾ: 20 ​​പേർക്കെതിരെ കേസ്​

text_fields
bookmark_border
ലോക്​ഡൗൺ ലംഘിച്ച്​ ഫുട്​ബാൾ: 20 ​​പേർക്കെതിരെ കേസ്​
cancel

കുറ്റ്യാടി: നേരെഉൗരത്ത്​ കുന്നമ്പത്ത്​താഴ വയലിൽ ​േലാക്​ഡൗൺ ലംഘിച്ച്​ ഫുട്​ബാൾ കളിച്ച 20​ പേർക്കെതിരെ കുറ്റ്യാടി പൊലീസ്​ കേസെടുത്തു. നാട്ടുകാരിൽ ചിലർ നൽകിയ പരാതിയെ തുടർന്ന്​  എസ്​.​െഎ പി. റഫീഖും സംഘവും സ്​ഥലത്തെത്തുകയായിരുന്നു. ​അതിനിടെ കളിക്കാർ വന്ന ബൈക്കുകളുടെ കാറ്റ്​ ഒഴിച്ചതായും പറയുന്നു. കളിക്കാരെ സ്​റ്റേഷനിൽ വിളിപ്പിച്ച്​ നോട്ടീസ്​ നൽകി.

സമീപത്തെ മറ്റൊരു വയലിൽ ദിവസങ്ങളായി ക്രിക്കറ്റ്​ കളി നടക്കുന്നതായും നാട്ടുകാർ പരാതിപ്പെടുന്നു. ലോക്​ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട്​ കുറ്റ്യാടി ​പൊലീസ്​ ബുധനാഴ്ച ആറ്​ കേസെടുത്തു. മാസ്ക്​​ ധരിക്കാത്ത 21 പേർ, സാനിറ്റൈസർ വെക്കാത്ത അഞ്ച്​ കടകൾ, അനുവദിച്ചതിലും ഏറെ ആളെ കയറ്റിയ നാലു​ വാഹനങ്ങൾ എന്നിവക്കെതിരെയാണ്​ കേസെടുത്തത്​. നടപടി തുടർന്നുള്ള ദിവസങ്ങളിൽ കർശനമാക്കുമെന്ന്​ എസ്​.​െഎ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballkerala newspolice caseLockdown Violationkozhikode News
News Summary - football match by violating lockdown rules; case against 20 peoples- kerala
Next Story