Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫുട്​ബാൾ നിഷിദ്ധമല്ല;...

ഫുട്​ബാൾ നിഷിദ്ധമല്ല; അടിമകളാകാതെ സ്പോർട്സ്മാൻ സ്പിരിറ്റിൽ ഉൾക്കൊള്ളുക -സമസ്ത ജംഇയ്യതുൽ ഖുതബാ

text_fields
bookmark_border
ഫുട്​ബാൾ നിഷിദ്ധമല്ല; അടിമകളാകാതെ സ്പോർട്സ്മാൻ സ്പിരിറ്റിൽ ഉൾക്കൊള്ളുക -സമസ്ത ജംഇയ്യതുൽ ഖുതബാ
cancel

കോഴിക്കോട്​: കളിയെ സ്പോർട്സ്മാൻ സ്പിരിറ്റിൽ ഉൾക്കൊള്ളുന്നതിനു പകരം വ്യക്തിയോട് ആരാധനയും രാഷ്ട്രത്തോട് ദേശീയ പ്രതിബദ്ധതയും പാടില്ലെന്ന്​ സമസ്ത കേരള ജംഇയ്യതുൽ ഖുതബാ സംസ്ഥാന കമ്മിറ്റി. സമസ്തക്കു കീഴിലെ പള്ളികളിലെ മതപ്രഭാഷകർക്ക്​ പ്രഭാഷണവിഷയമായി അയച്ച കുറിപ്പിലാണ്​ നിർദേശം. എന്നാൽ, ഫുട്​ബാൾ കായികാഭ്യാസമെന്ന നിലയിൽ നിഷിദ്ധമായ കളിയല്ല. മനുഷ്യരുടെ ശാരീരികവും മാനസികവുമായ അഭിവൃദ്ധിക്ക് ഗുണകരമാവുന്ന ഏതൊന്നും അടിസ്ഥാനപരമായി മനുഷ്യന് അനുവദനീയമാണെന്നും കുറിപ്പ്​ വിശദീകരിക്കുന്നു.

ഇന്ത്യയിലെ ആദ്യത്തെ അധിനിവേശകരും ക്രൂരന്മാരുമായ പോർചുഗലിനെയും ഇസ്‍ലാമികവിരുദ്ധ രാജ്യങ്ങളെയും അന്ധമായി ഉൾക്കൊണ്ട് അവരുടെ പതാക കെട്ടി നടക്കുന്നത്​ ശരിയായ രീതിയല്ലെന്നും കുറിപ്പിൽ പറയുന്നു. ലോകകപ്പ്​ ഫുട്​ബാളിനോടനുബന്ധിച്ച്​ ആവേശലഹരി മൂത്ത്​ വിശ്വാസികളുടെ നിർബന്ധ ആരാധനകൾപോലും മുടങ്ങുന്ന സാഹചര്യത്തിൽ ആശങ്ക പ്രകടിപ്പിക്കുന്ന കുറിപ്പ്​, ഫുട്​ബാൾ താൽപര്യം ആരാധനയായി പരിവർത്തിക്കപ്പെടുന്നതും താരങ്ങളും ഫാൻസുകളും അടിമകളായിത്തീരുന്നതും ശരിയല്ലെന്നും വ്യക്തമാക്കുന്നു.

രാത്രി ഉറക്കമൊഴിഞ്ഞ്​ സംഘടിത നമസ്കാരം നഷ്ടപ്പെടുത്തരുത്​. സകല തെരുവുകളിലും ലക്ഷങ്ങൾ മുടക്കിയുള്ള കൂറ്റൻ ബോർഡുകളും കട്ടൗട്ടുകളും ധൂർത്തും ദുർവ്യയവുമാണ്​. സ്നേഹവും കളിതാൽപര്യവും അതിരുവിട്ട് ആരാധനയിലേക്കെത്തുന്നത്​ അപകടമാണ്. അല്ലാഹുവിനെ മാത്രമേ വിശ്വാസികൾ ആരാധിക്കാവൂ. ഫാൻസ് എന്നത് വ്യക്തി ആരാധനയാക്കുന്നത് ശിർക്കിന്​ കാരണമാകും.

വിശ്വാസികൾക്കിടയിൽ ഇതുസംബന്ധിച്ച്​ ബോധവത്​കരണം നടത്തുന്നതിന്​ ഖത്തീബുമാർക്ക്​ ​നൽകിയ പ്രഭാഷണക്കുറിപ്പാണിതെന്ന്​ ജംഇയ്യതുൽ ഖുതുബ സംസ്ഥാന ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായി​ പറഞ്ഞു. ഫുട്​ബാൾ ലഹരിയായി മാറുന്നത്​ ശരിയല്ല. ജമാഅത്ത്​, മുജാഹിദ്​ വിഭാഗങ്ങളുടെ പള്ളികളിലും ഇത്തരത്തിൽ വിശ്വാസികളെ ഉണർത്തിയിട്ടുണ്ട്​​. എന്നാൽ, പോർചുഗലിനെ പ്രത്യേകമായി എടുത്തുപറഞ്ഞത്​ തെറ്റായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അധിനിവേശ, ഇസ്​ലാമിക വിരുദ്ധ രാജ്യങ്ങളെ പിന്തുണക്കുന്നത്​ ശരിയല്ലെന്നതാണ്​ നിലപാടെന്നും അദ്ദേഹം വിശദീകരിച്ചു.

അതിനിടെ, ഫുട്​ബാൾ ആരാധന വ്യക്തിസ്വാതന്ത്ര്യമാണെന്നും വ്യക്തികളുടെ അവകാശങ്ങൾക്കുമേൽ കൈകടത്താൻ ആർക്കും അധികാരമില്ലെന്നും മന്ത്രി വി. ശിവൻകുട്ടി മാധ്യമപ്രവർത്തകരോട്​ പ്രതികരിച്ചു. ഫുട്‌ബാളിനെ എല്ലാവരും ആവേശത്തോടെയാണ്​ കാണുന്നതെന്നും അമിതാവേശത്തില്‍ എന്തെങ്കിലും സംഭവിക്കാതെ നോക്കണമെന്നും മുസ്​ലിം ലീഗ്​ സംസ്ഥാന സെക്രട്ടറി ഡോ. എം.കെ. മുനീർ എം.എൽ.എ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Samastha Kerala Jamiyyathul UlamaSamasta Jamiyyatul Qutuba
News Summary - Football is not forbidden, worship is dangerous - Samastha Jamiyyathul Khutba
Next Story