കൊച്ചിയിൽ ജോലിക്കാരെ കഴുത്തിൽ ബെൽറ്റിട്ട് പട്ടിയെപ്പോലെ നടത്തിയ ദൃശ്യങ്ങൾ പുറത്ത്; റിപ്പോർട്ട് തേടി തൊഴിൽമന്ത്രി
text_fieldsകൊച്ചി: കൊച്ചിയിൽ സ്വകാര്യ മാർക്കറ്റിംഗ് കമ്പനിയിൽ ടാർഗറ്റ് അച്ചീവ് ചെയ്യാത്ത ജോലിക്കാരെ ക്രൂരപീഡനത്തിന് ഇരയാക്കിയെന്ന് ആരോപണം. കമ്പനി ചെറുപ്പക്കാരുടെ കഴുത്തിൽ ബെൽറ്റിട്ട് പട്ടിയെപ്പോലെ നടത്തിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നതെന്ന് സ്ഥാപനത്തിൽ മുമ്പ് ജോലി ചെയ്തിരുന്നതായി അവകാശപ്പെടുന്ന യുവാവ് വെളിപ്പെടുത്തി.
സംഭവം എങ്ങനെ എവിടെ നടന്നുവെന്ന് ആർക്കും അറിയില്ല. ആരും പൊലീസിൽ പരാതിയും നൽകിയിട്ടില്ല. പീഢനനമേറ്റവരെയും കണ്ടെത്തനായില്ല. ടാർഗറ്റ് അച്ചീവ് ചെയ്യാത്ത ജോലിക്കാരെ ക്രൂരപീഡനത്തിന് ഇരയാക്കുന്നെന്ന് ആരോപണം.
വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ എറണാകുളം ലേബർ ഓഫീസർക്ക് നിർദേശം നൽകുമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഇത്തരം നടപടികൾ ഒരുകാരണവശാലും അനുവദിക്കാൻ സാധിക്കില്ല. വിഷയം വളരെ ഗൗരവകരമായിട്ടാണ് സർക്കാർ കാണുന്നത്. സ്ഥാപനത്തിന്റെ പ്രവർത്തികൾ സംബന്ധിച്ച് സമഗ്രമായ റിപ്പോർട്ട് തേടും മന്ത്രി വ്യക്തമാക്കി. സംഭവത്തിൽ യൂത്ത് കമീഷൻ കേസ് എടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

