നാദാപുരം: എം.ഇ.ടി കോളജിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററിൽ വിതരണം ചെയ്ത ഭക്ഷണം കോവിഡ് രോഗികൾ വലിച്ചെറിഞ്ഞെന്ന് ആരോഗ്യവകുപ്പിെൻറ പരാതി.
വ്യാഴാഴ്ച വിതരണം ചെയ്ത ഭക്ഷണത്തിൽ കൂറയെ കണ്ടെന്നു പറഞ്ഞ് ചികിത്സയിൽ കഴിയുന്നവർ ഭക്ഷണം കഴിക്കാതെ വലിച്ചെറിയുന്നത് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യവകുപ്പ് രോഗികൾക്കെതിരെ നാദാപുരം പൊലീസിൽ പരാതി നൽകിയത്.
ഭക്ഷണത്തിൽ കണ്ട കൂറയുടെ ഫോട്ടോയും കോവിഡ് ബാധിതർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ആരോഗ്യവകുപ്പിെൻറ പരാതിയിൽ പൊലീസ് അന്വേഷണം നടക്കുകയാണ്.