ഭക്ഷ്യസുരക്ഷാ നിയമം: ജില്ലാ ഓഫിസറുടെ ചുമതല റവന്യൂവിന്; സിവില്‍ സപ്ലൈസില്‍ അസ്വസ്ഥത
text_fieldsപത്തനംതിട്ട: ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുമ്പോള്‍ പ്രധാന ചുമതല റവന്യൂ വകുപ്പിനു കൈമാറിയത് സിവില്‍ സപൈ്ളസില്‍ അസ്വസ്ഥത വിതക്കുന്നു. 2015 ആഗസ്റ്റിലെ ഉത്തരവിനു വിരുദ്ധമായി ജില്ലാ പരാതി പരിഹാര ഓഫിസറുടെ ചുമതല ഡെപ്യൂട്ടി കലക്ടറായ (ജനറല്‍) എ.ഡി.എമ്മിന് കൈമാറിയാണ് ഉത്തരവിറങ്ങിയത്. സംസ്ഥാന ഭക്ഷ്യ കമീഷന്‍റ ചുമതല സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിനും നല്‍കി.
ഭക്ഷ്യ സുരക്ഷാ ചുമതല ഫലത്തില്‍ റവന്യൂ വകുപ്പിന് കൈമാറിയെന്നാണ് സിവില്‍ സപൈ്ളസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സിവില്‍ സപൈ്ളസ് ഉദ്യോഗസ്ഥര്‍ എത്രത്തോളം ഭക്ഷ്യസുരക്ഷാ നടത്തിപ്പുമായി സഹകരിക്കുമെന്ന കാര്യത്തില്‍ സംശയമുള്ളതായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു. ഭക്ഷ്യ സുരക്ഷാ നിയമം അനുസരിച്ച് ജില്ലാ പരാതി പരിഹാര ഓഫിസുകളും സംസ്ഥാനതലത്തില്‍ ഭക്ഷ്യ കമീഷനും വേണം. 2015 ആഗസ്റ്റ് 21ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 10 ജില്ലാ ഓഫിസും ഭക്ഷ്യ കമീഷനും ആരംഭിക്കുമെന്ന് പറഞ്ഞിരുന്നു.
കാസര്‍കോട്-കണ്ണൂര്‍, കോഴിക്കോട്-വയനാട്, കോട്ടയം-ഇടുക്കി, കൊല്ലം-പത്തനംതിട്ട ജില്ലകള്‍ക്കായി ഓരോ ഓഫിസും മറ്റു ആറു ജില്ലകള്‍ക്ക് പ്രത്യേക ഓഫിസുമാണ് നിര്‍ദേശിച്ചത്. ജില്ലാ സപൈ്ള ഓഫിസറുടേതിന് സമാന തസ്തികയാണ് ജില്ലാ പരാതി പരിഹാര ഓഫിസര്‍ക്ക് നിര്‍ദേശിച്ചത്. ജില്ലകളില്‍ എ.ഡി.എമ്മിന് ചുമതല നല്‍കിയതോടെ ഭക്ഷ്യ സുരക്ഷാ സംവിധാനം പൂര്‍ണമായും റവന്യൂ വകുപ്പിന് കീഴിലാകുമെന്നാണ് ആക്ഷേപം. ജില്ലാ സപൈ്ള ഓഫിസറുടെയും എ.ഡി.എമ്മിന്‍െറയും നേതൃത്വത്തില്‍ രണ്ട് അധികാര കേന്ദ്രങ്ങള്‍ രൂപപ്പെടാനുള്ള സാധ്യതയുമേറി. സിവില്‍ സപൈ്ളസ് വകുപ്പിലെ നിരവധി പേരുടെ സ്ഥാനക്കയറ്റ സ്വപ്നവും തകര്‍ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
