ഭക്ഷ്യസുരക്ഷ വിഭാഗം എന്തെടുക്കുകയാണ്?, കേരളത്തിലെ ആറ് ലക്ഷം സ്ഥാപനങ്ങളില്‍ ലൈസൻസ് ഉള്ളത് 40,000ൽ താഴെ മാത്രം
text_fieldsഭക്ഷ്യ വിഷബാധ നിത്യസംഭവമായി മാറിയ കേരളത്തിൽ ഭക്ഷ്യസുരക്ഷ വിഭാഗം എന്തെടുക്കുകയാണെന്ന ചോദ്യം ഉയരുകയാണ്. സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ പേരിൽ ഒതുങ്ങുന്നുവെന്നാണ് വിമർശനം. ഭക്ഷ്യവിഷബാധ കാരണം സംസ്ഥാനത്ത് രണ്ടുപേരാണ് അടുത്തിടെയാണ് മരണപ്പെട്ടത്. കഴിഞ്ഞ വർഷം മെയ് ഒന്നിന് കാസർകോട് ചെറുവത്തൂരിൽ ഷവർമ കഴിച്ച പെൺകുട്ടി മരണപ്പോൾ ഭക്ഷ്യസുരക്ഷാ ഉറപ്പാക്കാൻ കർശന നടപടി ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു. ഭക്ഷണ പദാര്‍ത്ഥം വിതരണം ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ ലൈസന്‍സ് എടുക്കണമെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ ടോള്‍ ഫ്രീ നമ്പർ കടകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കണമെന്നും തീരുമാനിച്ചിരുന്നു. ഭക്ഷണം സംബന്ധിച്ച പരാതികള്‍ ഫോട്ടോ സഹിതം അപ് ലോഡ് ചെയ്യുന്നതിന് പൊതുജനങ്ങള്‍ക്ക് സൗകര്യമുണ്ടാക്കും എന്നും സർക്കാർ പറഞ്ഞിരുന്നു.എന്നാൽ പ്രഖ്യാപനങ്ങൾ ഏറെയും കടലാസ്സിൽ ഒതുങ്ങി.
ഇതിനിടെ, ഭക്ഷ്യസുരക്ഷ ലൈസൻസിന്റെ കഥയറിഞ്ഞാൽ ഞെട്ടുന്ന അവസ്ഥയാണ്. സംസ്ഥാനത്ത് ആകെ രജിസ്റ്റർ ചെയ്തത് ആറു ലക്ഷം സ്ഥാപനങ്ങളാണ്.ഇതില്‍ ഭക്ഷ്യസുരക്ഷ ലൈസൻസ് 40,000 ൽ താഴെ മാത്രമാണ്. ആറുലക്ഷം സ്ഥാപനങ്ങൾ പരിശോധിക്കാൻ ഫീൽഡിൽ 140 ഭക്ഷ്യസുരക്ഷാ ഓഫീസർമാർ മാത്രം.
പരിശോധനകൾക്കൊപ്പം സാങ്കേതിക വിദ്യയുടെ കൂടി സഹായത്തോടെ സുരക്ഷിത ഭക്ഷണം ഉറപ്പാക്കുമെന്ന് സർക്കാർ പറയാൻ ഏറെ നാളായി. പൊതുജനങ്ങൾക്ക് പരാതി നൽകാൻ കേന്ദ്രീകൃത സംവിധാനമായ പോർട്ടലായിരുന്നു ഇതിലൊന്ന്. കണക്കുകൾ നിരത്തിയാണ് ഭക്ഷ്യസുരക്ഷ വകുപ്പ് വിമർശനങ്ങളെ പ്രതിരോധിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

