Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭക്ഷ്യഭദ്രത നിയമം...

ഭക്ഷ്യഭദ്രത നിയമം നടപ്പാക്കല്‍ അനിശ്ചിതത്വത്തില്‍

text_fields
bookmark_border
ഭക്ഷ്യഭദ്രത നിയമം നടപ്പാക്കല്‍ അനിശ്ചിതത്വത്തില്‍
cancel

കോഴിക്കോട്: ഭക്ഷ്യഭദ്രത നിയമ​ത്തി​ന്‍െറ ഭാഗമായി പുതിയ റേഷന്‍ കാര്‍ഡ്​ ​തയാറാക്കുന്നതിനുള്ള സമയപരിധി തീരാനിരിക്കെ മുന്‍ഗണന ലിസ്റ്റ്​ സംബന്ധിച്ച്​ വീണ്ടും കല്ലുകടി. അന്തിമ ലിസ്റ്റ്​ അംഗീകരിക്കുന്ന നടപടിയില്‍നിന്ന്​ ഗ്രാമപഞ്ചായത്തുകള്‍ പിന്മാറിയതോടെയാണ്​ പ്രതിസന്ധി രൂപപ്പെട്ടത്.

മാര്‍ച്ച്​ 31നകം മുന്‍ഗണന ലിസ്റ്റ്​ അന്തിമമായി തയാറാക്കി പുതിയ റേഷന്‍ കാര്‍ഡ്​ പ്രസിദ്ധീകരിക്കണം എന്നായിരുന്നു കേന്ദ്ര നിര്‍ദേശം. ഇത്​ തെറ്റുന്നതോടെ ഭക്ഷ്യഭദ്രത പദ്ധതി സംസ്ഥാനത്തിന്​ നഷ്​ടപ്പെടുന്ന അവസ്ഥയാണ്​. സിവില്‍സ​പൈ്ളസ് വകുപ്പ്​ തയാറാക്കിയ മുന്‍ഗണന ലിസ്റ്റിലെ പരാതികള്‍ സ്വീകരിച്ച്​ പുതുക്കിയ ലിസ്റ്റ്​ തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിക്കുന്ന നടപടിയാണ്​ ഇപ്പോള്‍ തടസ്സപ്പെട്ടിരിക്കുന്നത്​.

വെള്ളിയാഴ്​ചയായിരുന്നു ഇത്​ സംബന്ധിച്ച റിപ്പോര്‍ട്ട്​ സമര്‍പ്പിക്കാനുള്ള അവസാന തീയതിയെങ്കിലും നൂറില്‍ താഴെ പഞ്ചായത്തുകള്‍ മാത്രമാണ്​ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്​. അനര്‍ഹമായി കടന്നുകൂടിയവരെ ഒഴിവാക്കാനും അര്‍ഹരായവരെ ഉള്‍പ്പെടുത്താനും പഞ്ചായത്തുകള്‍ക്ക്​ അധികാരം ഇല്ലാത്തതിനാല്‍ നടപടിയുമായി സഹകരിക്കില്ളെന്ന്​ പഞ്ചായത്ത്​ മേധാവികള്‍ സര്‍ക്കാറിന്​ കത്ത്​ നല്‍കിയിരിക്കുകയാണ്​.

ഇതത്തേുടര്‍ന്ന്​, സര്‍ക്കാര്‍ നിര്‍ദേശിച്ച സ്പെഷല്‍ ഗ്രാമസഭ മിക്ക പഞ്ചായത്തുകളിലും നടന്നില്ല. നടന്നവയില്‍തന്നെ ലിസ്റ്റ്​ തങ്ങള്‍ അംഗീകരിക്കുന്നില്ല എന്ന റിപ്പോര്‍ട്ടാണ്​ സിവില്‍സപൈ്ളസ് വകുപ്പിന്​ നല്‍കിയത്​. മുന്‍ഗണന ലിസ്റ്റ്​ സംബന്ധിച്ച്​ ലഭിച്ച 16,03,239 പരാതികളില്‍ 12,11,517 എണ്ണം അംഗീകരിച്ച ലിസ്റ്റാണ്​ പഞ്ചായത്തുകള്‍ക്ക്​ നല്‍കിയത്​ എന്നാണ്​ പറയുന്നതെങ്കിലും ഇത്​ പരിശോധിക്കാന്‍ ഗ്രാമസഭകളില്‍ അവസരമുണ്ടായിരുന്നില്ല.

ലിസ്റ്റ്​ അംഗീകരിക്കലിന്​ കൂടുതല്‍ സമയം തേടി കോര്‍പറേഷനുകളും കത്തുനല്‍കിയിട്ടുണ്ട്​. മാര്‍ച്ചോടെ അന്തിമ ലിസ്റ്റ്​​ പ്രസിദ്ധീകരിക്കും എന്ന ഉറപ്പിലായിരുന്നു നവംബറില്‍ സംസ്ഥാനത്ത്​ ഭക്ഷ്യഭദ്രത നിയമം നടപ്പാക്കാന്‍ കേന്ദ്രം സംസ്ഥാനത്തിന്​ അനുമതി നല്‍കിയത്​. ഇന്നത്തെ സാഹചര്യത്തില്‍ മാര്‍ച്ചില്‍ അന്തിമ ലിസ്റ്റ്​ പ്രസിദ്ധീകരിച്ച്​ പുതിയ റേഷന്‍ കാര്‍ഡ്​ ഇറക്കുക പ്രയാസകരമാവും. നിലവിലെ ലിസ്റ്റ്​ അനുസരിച്ച്​ റേഷന്‍ കാര്‍ഡ്​ ഇറക്കുകയും പിന്നീട്​ ലഭിക്കുന്ന പരാതികള്‍ അനുസരിച്ച്​ അനര്‍ഹരുടെ കാര്‍ഡുകള്‍ തടഞ്ഞുവെക്കുകയും ചെയ്യാനാണ്​ ഇപ്പോള്‍ സര്‍ക്കാര്‍ നീക്കം. എന്നാല്‍, അര്‍ഹരായ ആളുകളെ ​ചേര്‍ക്കുന്നത്​ സംബന്ധിച്ച്​ തീരുമാനമായിട്ടുമില്ല.

ഇതോടെ ഗ്രാമസഭകളെ നോക്കുകുത്തിയാക്കി എന്ന ആക്ഷേപവും സര്‍ക്കാറിന്​ നേരിടേണ്ടി വരും. ഇതല്ളെങ്കില്‍, അന്തിമ ലിസ്റ്റ്​ പ്രസിദ്ധീകരിക്കാന്‍ അധികസമയം നീട്ടിവാങ്ങുകയാവും സര്‍ക്കാറിന്​ മുന്നിലുള്ള പോംവഴി.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ration cardfood safety bill
News Summary - food safety bill in uncertainty
Next Story