Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രളയം: ആനുകൂല്യങ്ങൾ നൽകിയില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതം -മന്ത്രി ജലീല്‍
text_fieldsbookmark_border
നിലമ്പൂര്‍: പ്രളയബാധിതര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കിയില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് മന്ത്രി കെ.ടി. ജല ീല്. കഴിഞ്ഞ വര്‍ഷത്തെ പ്രളയബാധിതരായ ചാലിയാര്‍ പഞ്ചായത്തിലെ കുടുംബങ്ങള്‍ക്കായി നിര്‍മിച്ച വീടുകളുടെ താക്കോ ല്‍ ദാനവും വീടും സ്ഥലവും നഷ്ടമായവര്‍ക്കുള്ള ഭൂമിയുടെ രേഖയുടെ വിതരണോദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ പ്രളയത്തിൽ നഷ്ടം സംഭവിച്ച 36,000 പേര്‍ക്ക് ധനസഹായം വിതരണം ചെയ്തു. മതിയായ രേഖകള്‍ നല്‍കിയവര്‍ക്കെല്ലാം ആനുകൂല്യം നല്കി. ഈ വര്‍ഷം നഷ്ടം സംഭവിച്ചവരുടെ പുനരധിവാസവും ധനസഹായ വിതരണവും വേഗത്തിലാക്കിയിട്ടുണ്ട്. കവളപ്പാറയില്‍ 59 പേരില്‍ 35 പേരുടെ ബന്ധുക്കള്‍ക്ക് നാല് ലക്ഷം വീതം നല്കി. ആനമറിയിൽ മരിച്ച രണ്ട് സഹോദരിമാരുടെ ബന്ധുക്കള്‍ക്കും നഷ്ടപരിഹാരം നല്‍കിയെന്നും മന്ത്രി പറഞ്ഞു.
Next Story
